Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നൈ റോയപ്പേട്ടയിൽ വയോധികയെ പീഡിപ്പിച്ച് കൊന്നു; സിസിടിവിയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ

ചെന്നൈ റോയപ്പേട്ടയിൽ വയോധികയെ പീഡിപ്പിച്ച് കൊന്നു; സിസിടിവിയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് റോയപ്പേട്ടയിൽ വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. റോട്ടറി നഗറിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപത്തിയഞ്ചുകാരിയായ ആദിലക്ഷ്മിയാണ് ആക്രമണത്തിൽ മരിച്ചത്.

സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 21കാരനായ ആർ.വസന്ത് അറസ്റ്റിലായത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണു സംഭവം. ഇന്നലെ പുലർച്ചെ ആദിലക്ഷ്മിയെ പുറത്തു കാണാത്തതിനെ തുടർന്നു അയൽവാസികൾ എത്തി നടത്തിയ പരിശോധനയിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്‌നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പീഡന ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP