Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചതോടെ ലൈംഗികപീഡനക്കേസ് പ്രതിയെ വെറുതെ വിടാൻ പഞ്ചായത്തിന്റെ തീരുമാനം; ഇനി മിണ്ടരുതെന്നു സ്ത്രീക്കു താക്കീത്: യുപി സംഭവത്തിൽ പ്രതിഷേധം വ്യാപകം

ഇരയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചതോടെ ലൈംഗികപീഡനക്കേസ് പ്രതിയെ വെറുതെ വിടാൻ പഞ്ചായത്തിന്റെ തീരുമാനം; ഇനി മിണ്ടരുതെന്നു സ്ത്രീക്കു താക്കീത്: യുപി സംഭവത്തിൽ പ്രതിഷേധം വ്യാപകം

ബറൈലി: ഇരയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചതോടെ ലൈംഗികപീഡനക്കേസ് പ്രതിയെ വെറുതെ വിടാൻ പഞ്ചായത്തിന്റെ തീരുമാനം. മാത്രമല്ല, ഇക്കാര്യം ഇനി സംസാരിക്കരുതെന്നു ഇരയായ സ്ത്രീക്കു താക്കീതും നൽകി.

ഉത്തർപ്രദേശിലെ ബറൈലിയിലാണു സംഭവം. ബീർഗൺജിൽ ജോലിക്കെത്തിയ 32കാരിയായ വിധവയാണ് പീഡനത്തിന് ഇരയായത്.

ഇവരുടെ ഒപ്പമുണ്ടായിരുന്നവർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു പീഡനം നടന്നത്. ജോലിക്ക് നേതൃത്വം നൽകിയിരുന്ന റോഹ്ടാഷ് എന്നയാൾ സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി വലിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്ത്പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു സ്ത്രീ പരാതി നൽകുകയായിരുന്നു. സ്ത്രീ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലാണെത്തിയത്. പക്ഷെ കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. പൊലീസുകാർ ഗ്രാമ മുഖ്യനെ വിവരം അറിയിച്ചു. അദ്ദേഹം പ്രതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി.

സ്‌റ്റേഷനു മുന്നിൽ പഞ്ചായത്ത് വിളിച്ചുകൂട്ടി. അവിടെ പ്രതിയോട് സ്ത്രീയുടെ കാൽ തൊട്ട് വന്ദിച്ച് ക്ഷമ യാചിക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇത്തരത്തിൽ പ്രതി ചെയ്തതോടെ പഞ്ചായത്ത് പിരിച്ച് വിടുകയായിരുന്നു. മാത്രമല്ല, സംഭവത്തിൽ ഇനി പ്രതികരിക്കരുതെന്ന് സ്ത്രീക്ക് താക്കീതും നൽകി.

എന്നാൽ നടന്ന കാര്യങ്ങൾ വിശദീകരിച്ച് പൊലീസ് സൂപ്രണ്ടിനു സ്ത്രീ കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ മീർഗൺഡ് പൊലീസിന് നിർദ്ദേശം നൽകി. സംഭവം ശരിയാണെന്ന് തെളിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP