Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു; പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു; പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ജയ്പൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

രാജസ്ഥാനിലെ ദുംഗാർപൂർ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി സഹോദരനൊപ്പമാണ് സ്‌കൂളിൽ പോയിരുന്നത്. സംഭവദിവസം ഉച്ചഭക്ഷണസമയത്ത് ആ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി പെൺകുട്ടിയെ ബലമായി മോട്ടോർബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് അംജാര സ്വദേശിയായ മുഖ്യപ്രതിക്ക് കൈമാറി. ഇയാൾ സമീപത്തെ കാട്ടിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അവശനിലയിലായ പെൺകുട്ടിയെ വൈകീട്ട് വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.

രക്തം വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ബിച്ചിവാര പൊലീസ് മുഖ്യപ്രതിയെയും കൂട്ടുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തു.

പ്രതികൾക്കെതിരെ പോക്സോ വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുന്നതായി, അന്വേഷണ ചുമതല ഏറ്റെടുത്ത ഡിഎസ്‌പി രാകേഷ് കുമാർ ശർമ്മ പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP