Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്നുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് യുപിയിലേക്ക് കടക്കാൻ ശ്രമിക്കവേ

മുംബൈയൽ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്നുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് യുപിയിലേക്ക് കടക്കാൻ ശ്രമിക്കവേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേർ പിടിയിൽ. ഒരു പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. മുബൈയിലെ ഗോവണ്ടിയിൽ ശിവാജി നഗർ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് കൂട്ടബലാത്സംഗം നടന്നത്. യുവതി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

പിടിയിലായവരിൽ ഒരാൾക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാൾ സമീപത്തെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഉത്തർ പ്രദേശിലേക്ക് ട്രെയിനിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരും പിടിയിലായത്. ഒളിവിലുള്ള പ്രതിക്കായി ശിവാജി നഗർ പൊലീസ് അന്വേഷണം തുടരുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP