Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗ കുറ്റം; ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്  

ബലാത്സംഗ കുറ്റം; ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്   

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: ബലാത്സംഗ കുറ്റത്തിന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് ഹൈക്കോടതി നിർദ്ദേശം. 2018ൽ നടന്ന സംഭവത്തിൽ കേസെടുക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് ഹുസൈൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കേസെടുക്കാനുള്ള വിചാരണക്കോടതി ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കും ചെയ്യുകയാണെന്ന് അറിയിച്ച ഹൈക്കോടതി, കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിനു നിർദ്ദേശം നൽകി.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ആശാ മേനോൻ വിലയിരുത്തി. കമ്മിഷണർ ഓഫിസിൽ ലഭിച്ച പരാതി പൊലീസ് സ്റ്റേഷനിലേക്കു നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇതു വ്യക്തമായും വീഴ്ച തന്നെയാണെന്ന വിചാരണക്കോടതി വിലയിരുത്തലിനോട് ഹൈക്കോടതി യോജിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനു കോടതി നിർദ്ദേശം നൽകി.

2018 ഏപ്രിൽ 12ന് ഛത്തർപുരിലെ ഫാംഹൗസിൽ വച്ച് ഷാനവാസ് ഹുസൈൻ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ സഹോദരുമായി യവതിക്കുള്ള തർക്കമാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നും ഷാനവാസ് ഹുസൈൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP