Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; സംഭവം രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന്റെ വീട്ടിൽ പോകവേ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; സംഭവം രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന്റെ വീട്ടിൽ പോകവേ

സ്വന്തം ലേഖകൻ

പട്‌ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ സിവാനിൽ ശനിയാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാലുപേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി റോഡരികിലെ കുറ്റിക്കാട്ടിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നിലവിളി കേട്ട് കാർ യാത്രികൻ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇദ്ദേഹം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാർ, അങ്കിത് കുമാർ, ഇമാമുദ്ദീൻ, ദിനേശ് കുമാർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പീഡനത്തിനിരയായ പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വഴികളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ തമ്പടിക്കുന്നതായും ഇവർ വഴിയാത്രക്കാർക്ക് ഭീഷണിയാണെന്നും ഗ്രാമവാസികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP