Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീററ്റിൽ അഞ്ചുവയസ്സുകാരി സ്‌കൂളിൽ പീഡനത്തിനിരയായി; സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകൻ അറസ്റ്റിൽ

മീററ്റിൽ അഞ്ചുവയസ്സുകാരി സ്‌കൂളിൽ പീഡനത്തിനിരയായി; സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മീററ്റ്: ഉത്തർപ്രദേശിൽ വീണ്ടും ബാലപീഡനം. മീററ്റിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ശിക്ഷാമിത്ര പദ്ധതിപ്രകാരം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നാല്പതുകാരനായ അദ്ധ്യാപകനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് സംഭവം. പ്രവേശനം സംബന്ധിച്ച കാര്യങ്ങൾക്കായി ഇയാൾ കുറച്ചുപെൺകുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മറ്റ് കുട്ടികളോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അഞ്ചു വയസ്സുകാരിയെ മാത്രം വിട്ടില്ല. ഏറെ വൈകി വീട്ടിൽ ഒറ്റയ്ക്കെത്തിയ കുട്ടി രക്ഷിതാക്കളോട് സ്‌കൂളിൽ നടന്ന സംഭവങ്ങൾ പറയുകയായിരുന്നു.

പ്രദേശവാസികളുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കൾ അദ്ധ്യാപകനെ മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. അദ്ധ്യാപകനെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കുട്ടിയെ ഇന്ന വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരങ്ങൾ ധരിപ്പിച്ചുവെന്നും മീററ്റ് എസ്‌പി അവിനാശ് പാണ്ഡെ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP