Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; നാലു പേർ പൊലീസ് പിടിയിൽ

ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; നാലു പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

നോയിഡ: ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം യുവതിയെ അഞ്ചംഗ സംഘംകൂട്ട ബലാത്സംഗത്തിന് ഇരയാക്കി. നോയിഡ സെക്ടർ 63ലെ പാർക്കിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ചത്. സംഭവത്തിൽ നാലു പേർ പൊലീസ് കസ്റ്റഡിയിലായി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്കു യുവതിയെ പാർക്കിലെത്തിച്ച പരിചയക്കാരനായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. യുവതി ബഹളം വച്ചപ്പോൾ രക്ഷിക്കാനെന്ന വ്യാജേനയെത്തിയ രണ്ടംഗ സംഘം യുവാവിനെ മർദിച്ച് സ്ഥലത്തുനിന്ന് ഓടിച്ചുവിട്ട ശേഷം യുവതിയെ പീഡിപ്പിച്ചു. ഇരുവരും ഫോണിൽ അറിയിച്ചതനുസരിച്ച് എത്തിയ മറ്റു 3 പേരും യുവതിയെ പീഡിപ്പിച്ചു.

യുവതിയുടെ പരിചയക്കാരനായ രവി, ബ്രിജ് കിഷോർ, പ്രീതം, ഉമേഷ് എന്നിവരാണ് പിടിയിലായത്. കയറ്റുമതി കമ്പനിയിൽ ജോലിക്കാരനായ രവി ജോലി സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞാണ് നിർധന കുടുംബാംഗമായ യുവതിയെ പാർക്കിലേക്ക് ക്ഷണിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികളെല്ലാം പ്രദേശവാസികളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP