Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം; രാജ്യസഭാ സീറ്റ് സ്വീകരിക്കുമെന്ന് പ്രതികരിച്ചു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ഭരണകൂടത്തോട് സന്ധിചേർന്നതിന്റെ പേരിലായിരിക്കും നിങ്ങൾ ഓർമ്മിക്കപ്പെടുക എന്ന് വിമർശിച്ച് കപിൽ സിബൽ

ഞാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം; രാജ്യസഭാ സീറ്റ് സ്വീകരിക്കുമെന്ന് പ്രതികരിച്ചു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ഭരണകൂടത്തോട് സന്ധിചേർന്നതിന്റെ പേരിലായിരിക്കും നിങ്ങൾ ഓർമ്മിക്കപ്പെടുക എന്ന് വിമർശിച്ച് കപിൽ സിബൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. തന്നെ നാമനിർദ്ദേശം ചെയ്തത് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത ശേഷം നാമനിർദ്ദേശം സ്വീകരിച്ചതിനെക്കുറിച്ച് സംസാരിക്കുമെന്നും ഗൊഗോയ് പറഞ്ഞു. ഗുവഹാട്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ മിക്കവാറും നാളെ ഡൽഹിയിലേക്ക് പോകും. ഞാൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം' ഗൊഗോയ് പറഞ്ഞു. 13 മാസത്തോളം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് വിരമിച്ചത്. അയോധ്യ ഭൂമി തർക്കമടക്കമുള്ള സുപ്രധാന കേസുകളിൽ അദ്ദേഹം വിധി പ്രസ്താവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ വ്യാപക ആക്ഷേപങ്ങൾ നിലനിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. മുൻ ജസ്റ്റിസ് എച്ച്.ആർ ഖന്നയുടെ പ്രവർത്തനങ്ങൾക്ക് ഗൊഗോയിയുടേതുമായി ഉണ്ടായിരുന്ന വ്യത്യാസങ്ങൾ എടുത്തുപറഞ്ഞാണ് കപിൽ സിബലിന്റെ ട്വീറ്റ്.

ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സർക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓർമ്മിക്കപ്പെടുക. എന്നാൽ ഗൊഗോയ് സർക്കാരിനെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേർന്ന് നിന്നതിന്റെയും ഭരണകൂടത്തോട് സന്ധി ചേർന്നതിന്റെയും പേരിൽ അറിയപ്പെടുമെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.

രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ച് മുൻ ജഡ്ജ് മദൻ ബി ലോക്കൂറും രംഗത്തെത്തിയിരുന്നു. ഗൊഗോയിയുടെ നാമനിർദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നും അദ്ദേഹം ചോദിച്ചു. രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദ്ദേശം ചെയ്തത്. ഇന്ത്യൻ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP