Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോക്കിൻ മുനയിൽ നിർത്തി നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂർത്തിയാകാത്തവരടക്കം 12 പേർ പിടിയിൽ; ദാരുണസംഭവം ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം

തോക്കിൻ മുനയിൽ നിർത്തി നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂർത്തിയാകാത്തവരടക്കം 12 പേർ പിടിയിൽ; ദാരുണസംഭവം ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: റാഞ്ചിയിൽ നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എട്ടു കിലോ മീറ്റർ അകലെയായിരുന്നു ദാരുണ സംഭവം നടന്നത്. ആ പ്രദേശത്ത് തന്നെയാണ് ഡിജിപിയുടെയും ഹൈക്കോടതി ജഡ്ജിയുടെയും പ്രതിപക്ഷ നേതാവിന്റെയും വീടുകൾ സ്ഥിതി ചെയ്യുന്നത്.

നവംബർ 26നാണ് സുഹൃത്തിനൊപ്പം കോളേജിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള റോഡ്‌സൈഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തോക്ക് ചൂണ്ടിബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. കുറച്ചു ദുരം പോയ ശേഷം ബൈക്കിലെ പെട്രോൾ തീർന്നു. ഇതോടെ പെൺകുട്ടിയെ ഇഷ്ടിക ചൂളയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ കൂട്ടുകാരെക്കുടി ഈ സ്ഥലത്തേക്ക് വിളിച്ചു വരുത്തി യുവതിയെ അവർക്കും കാഴ്ചവയ്ക്കുകയായിരുന്നു.

കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ദളിതർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെ ശരീരത്തിൽ വലിയ തോതിലുള്ള പരിക്കുകളുമായി യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകിയത്. ജാർഖണ്ഡ് ഡിജിപി കമൽ നയൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP