Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയം ജനാധിപത്യത്തിന്റെ മഹിമയെന്ന് രാംനാഥ് കോവിന്ദ്; ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും;രാഷ്ട്രപതി പദവി വലിയ ഉത്തരവാദിത്തം; രാജ്യത്തെ പൗരന്മാരോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുമെന്നും കോവിന്ദ്‌

വിജയം ജനാധിപത്യത്തിന്റെ മഹിമയെന്ന് രാംനാഥ് കോവിന്ദ്; ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും;രാഷ്ട്രപതി പദവി വലിയ ഉത്തരവാദിത്തം; രാജ്യത്തെ പൗരന്മാരോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുമെന്നും കോവിന്ദ്‌

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ മഹിമയെന്ന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ്. വളരെ വൈകാരികമായ ഒരു നിമിഷമാണ് ഇത്, രാഷ്ട്രപതി പദവി തന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ രാംനാഥ് കോവിന്ദ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഭരണഘടനയെ സംരക്ഷിക്കുകയെന്നതും അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ ഉയർത്തിക്കാട്ടുകയെന്നതും രാഷ്ട്രപതി എന്ന നിലയ്ക്ക് തന്റെ കർത്തവ്യമാണ്. എല്ലാവരും സന്തോഷവാന്മാരായിരിക്കണമെന്ന തത്വത്തിൽ താൻ പ്രവർത്തിക്കുമെന്നും രാജ്യത്തെ പൗരന്മാരോടുള്ള ബാഹുമാനം കാത്തുസൂക്ഷിക്കുമെന്നും കോവിന്ദ് പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്റെ കുട്ടിക്കാലവും കോവിന്ദ് ഓർത്തെടുത്തു. ഇന്ന് രാവിലെ മുതൽ ഡെൽഹിയിൽ മഴ പെയ്യുകയാണ്. 'തന്റെ കുട്ടിക്കാലത്തേയാണ് ഈ മഴ ഓർമ്മിപ്പിക്കുന്നത്. മഴയിൽ ചോർന്നൊലിക്കുന്ന മണ്ണ് കൊണ്ടുള്ള വീടായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ചോർച്ചയിൽ നനയാതിരിക്കാൻ വീടിന്റെ അരിക് പറ്റി മഴ മാറുന്നതു വരെ ഞാനും സഹോദരങ്ങളും കാത്തുനിൽക്കുമായിരുന്നു. എന്നെ പോലെ നിരവധി രാംനാഥ് കോവിന്ദുമാർ ഈ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ഉണ്ടാവും. നിത്യജീവിതം നയിക്കാൻ പാടു പെടുന്നവർ. അവരിലൊരാളാണ് താൻ ഇപ്പോൾ. ജീവിതം തള്ളിനീക്കാൻ കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ടവരുടെ പ്രതിനിധിയാണ് താൻ. കഠിനാധ്വാനവും സത്യസന്ധതയും കൈമുതലാക്കി ജീവിക്കുന്നവർക്ക് മുന്നിൽ ഒരു സന്ദേശമാണ് തന്റെ ഈ വിജയം' കോവിന്ദ് പറഞ്ഞു.

'രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാൽ എക്കാലവും സമൂഹത്തെ സേവിക്കുകയെന്ന തന്റെ ലക്ഷ്യമാണ് തന്നെ ഇപ്പോൾ ഈ പദവിയിലേക്ക് എത്തിച്ചതെന്നും കോവിന്ദ് പറഞ്ഞു. തനിക്ക് എതിരെ മത്സരിച്ച് മീരാ കുമാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു'വെന്നും കോവിന്ദ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച മീരാ കുമാറും കോവിന്ദിന് അഭിനന്ദനമറിയിച്ചിരുന്നു. ' എന്റെ എല്ലാ ആശംസകളും അദ്ദേഹത്തിനുണ്ടാവും. ഏറെ വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തിൽ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന തത്വങ്ങളെ അതേപടി കാത്തുസൂക്ഷിക്കാൻ കോവിന്ദിന് കഴിയട്ടെ'യെന്ന് മീര കുമാർ ട്വിറ്ററിൽ കുറിച്ചു. 'തിരഞ്ഞെടുപ്പ് കഴിഞ്ഞു, എന്നാൽ താൻ വിശ്വസിക്കുന്ന ആശയം രാജ്യത്ത് നടപ്പാവാനുള്ള തന്റെ യുദ്ധം തുടരും, കാരണം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വിശ്വാസമർപ്പിച്ചിരിക്കുന്ന ആശയമാണ് അത്, - മീരാ കുമാർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP