Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

  ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം കിട്ടാത്തത്; വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവർത്തിച്ചാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകും: രമേശ് ചെന്നിത്തല

   ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം കിട്ടാത്തത്; വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവർത്തിച്ചാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകും: രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

ഗുജറാത്ത്: ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം കിട്ടാത്തതെന്ന ചോദ്യവുമായി രമേശ് ചെന്നിത്തല. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവർത്തിച്ചാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകും. കോൺഗ്രസ് എല്ലാവർക്കും അവസരം നൽകുന്നുണ്ട്. അവസരം നൽകിയതുകൊണ്ടാണ് തരൂർ മൂന്നുതവണ എംപിയും കേന്ദ്ര മന്ത്രിയുമായതും.

എല്ലാ നേതാക്കന്മാർക്കും ഈ പാർട്ടി അവസരങ്ങൾ കൊടുക്കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളു. തരൂർ മൂന്നുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. പാർട്ടിയിൽ എല്ലാ അവസരവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരും പാർട്ടിയുടെ നന്മയെ കരുതി പ്രവർത്തിക്കണമെന്നും ?ചെന്നിത്തല പറഞ്ഞു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൽ നേതൃത്വം വഹിക്കുകയാണ് ചെന്നിത്തല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP