Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ്; പ്രമേഹ രോഗ ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച് ശ്രദ്ധേയനായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് പോസിറ്റീവായെന്നും പ്രമേഹ രോഗ ബാധിതൻ കൂടിയായ അദ്ദേഹത്തെ മുൻകരുതലെന്ന നിലയ്ക്ക് ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് കോൺസുൽ ജനറലിനും ബുദ്ധസന്യാസിമാർക്കുമൊപ്പം പൊതുചടങ്ങിൽ വച്ച് 'ഗോ കൊറോണ ഗോ' എന്ന് മുദ്രാവാക്യം വിളിച്ചാണ് രാംദാസ് അത്താവാലെ പ്രശസ്തനായത്.

താൻ പറഞ്ഞ മുദ്രാവാക്യം ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തെന്ന് അത്താവാലെ മുൻപ് പറഞ്ഞിരുന്നു.എൻ.ഡി.എയുടെ ഘടകകക്ഷിയായ റിപബ്‌ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ)യുടെ രാജ്യസഭാംഗമാണ് അറുപത്കാരനായ അത്താവാലെ.

കഴിഞ്ഞ ദിവസവും പൊതുചടങ്ങിൽ മന്ത്രി പങ്കെടുത്തിരുന്നു. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ നടി പായൽ ഖോഷിന് അത്താവാലെ പാർട്ടിയിൽ അംഗത്വം നൽകിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയയാളാണ് പായൽ ഖോഷ്. കേസിൽ പായലിന് മന്ത്രി പരിപൂർണ പിന്തുണ നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP