Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകൻ ഗൂഗിളിൽ എഞ്ചിനീയർ, അച്ഛന്റെ ദിവസ വേദനം നാനൂറ് രൂപ; ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടു; പണിയെടുത്ത് ജീവിക്കാനായില്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാകുമെന്ന് തേജാറാം

മകൻ ഗൂഗിളിൽ എഞ്ചിനീയർ, അച്ഛന്റെ ദിവസ വേദനം നാനൂറ് രൂപ; ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടു; പണിയെടുത്ത് ജീവിക്കാനായില്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാകുമെന്ന് തേജാറാം

ജെയ്പൂർ: മകൻ ഗൂഗിളിൽ ജോലിക്കാരനായെങ്കിലും പിന്നിട്ട വഴികളെ മറക്കാൻ ഈ പിതാവ് ഒരുക്കമല്ല, ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്കാനാണ് ഈ അച്ഛന് ഇഷ്ടം. രാജസ്ഥാൻ സ്വദേശിയായ തേജാറാം ശങ്കഌാണ് ഈ ഭാഗ്യവാനായ പിതാവ്. തേജാറാമിന്റെ മകൻ രാംചന്ദ്ര ഗൂഗിളിന്റെ യു.എസിലെ സീറ്റിൽ ഓഫീസിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. സൗഭ്യാഗ്യങ്ങൾ വരുമ്പോൾ സ്വന്തം നിലതന്നെ മറക്കുന്നവർക്കിടയിൽ വേറിട്ടു നിൽക്കുകയാണ് രാംചന്ദ്രയും തേജാറാമും.

തനിക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ ഇനി ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പണിയെടുത്ത് ജീവിക്കാനായില്ലെങ്കിൽ തന്നെ ഒന്നിനും കൊള്ളാനാകാത്തവനായെന്ന് സ്വയം തോന്നുമെന്ന് തേജാറാം പറഞ്ഞു. പിതാവിന്റെ ആഗ്രഹം അങ്ങനെയാണെങ്കിൽ പിന്നെ എതിർക്കാൻ ഇല്ല, അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നാണ് മകൻ രാംചന്ദ്ര പറഞ്ഞത്. അമ്മ രമീ ദേവി വീട്ടമ്മയാണ്. രണ്ടു പേർക്കും പിന്തുണ നൽകി രമീ ദേവി സദാ കൂടെയുണ്ട്.

മകൻ ഗൂഗിൾ ജീവനക്കാരനായതൊന്നും തേജാറാമിന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ചുമട്ടുകാരനായി തന്നെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാനൂറ് രൂപ ദിവസവേതനത്തിനാണ് തേജാറാം പണിയെടുക്കുന്നത്. 2013ൽ ഗൂഗിളിന്റെ ഇന്ത്യയിലെ ആസ്ഥാനത്ത് ജോലി ലഭിച്ച രാംചന്ദ്ര ഈ വർഷം ഏപ്രിലിലാണ് യു.എസിലേക്ക് പോയത്.

രാജസ്ഥാനിലെ സോജത്തിലെ സർക്കാർ സ്‌കൂളിൽ പഠിച്ചാണ് രാംചന്ദ്ര ഉന്നത നിലയിൽ എത്തിയത്. കോട്ടയിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ പരിശീലനം നേടിയ രാംചന്ദ്രയ്ക്ക് റൂർക്കി ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. വസ്ത്രങ്ങളും പഠനത്തിനുള്ള പണവും എല്ലാം സുമനസുകൾ സഹായിച്ചാണ് രാംചന്ദ്ര പഠനം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP