Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇവിടെ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട സന്ന്യാസിമാരുണ്ട്; ഒരേ മാതാപിതാക്കളുടെ സഹോദരന്മാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നത് എന്നും സ്വാമി സുവീരാനന്ദ; പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണൻ മിഷൻ

'ഇവിടെ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട സന്ന്യാസിമാരുണ്ട്; ഒരേ മാതാപിതാക്കളുടെ സഹോദരന്മാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നത് എന്നും സ്വാമി സുവീരാനന്ദ; പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണൻ മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണൻ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ. തങ്ങളുടേത് തികച്ചും രാഷ്ട്രീയമില്ലാത്ത സമിതിയാണെന്നും എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസമെന്നും സ്വാമി സുവീരാനന്ദ വ്യക്തമാക്കി. ഇവിടെ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട സന്ന്യാസിമാരുണ്ട്. ഒരേ മാതാപിതാക്കളുടെ സഹോദരന്മാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെയും മമതാ ബാനർജി പശ്ചിമ ബംഗാളിന്റേയും നേതാക്കളാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൗരത്വനിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വം നൽകുന്നതിനു വേണ്ടിയാണ്. ഇക്കാര്യത്തിൽ ഒരു വിഭാഗം യുവാക്കൾ വഴിതെറ്റുകയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മനഃപൂർവ്വം രാഷ്ട്രീയം കളിക്കുന്നവർ ഇത് മനസ്സിലാക്കാൻ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരിൽ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

പൗരത്വം നൽകുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വർഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ സ്വാമി ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ല. പക്ഷേ അദ്ദേഹം രാമകൃഷ്ണ മിഷന്റെ രൂപത്തിൽ വഴികാട്ടിയായി നമുക്കൊപ്പമുണ്ട്. 100 ഊർജ്ജസ്വലരായ യുവാക്കളെ തരൂ ഞാൻ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ വാക്യം നാം ഓർക്കുക'. എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊർജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനാണ് രാമകൃഷ്ണാ മിഷന്റെ സ്ഥാപകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP