Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഉറപ്പ്; സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുന്നുവെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഉറപ്പ്; സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുന്നുവെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി

ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണ വിഷയം അയോധ്യ ആകുമെന്ന സൂചന നൽകി ആർഎസ്എസ്. ആയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് തീർച്ചയായ കാര്യമെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്ത് എത്രയും വേഗം നിർമ്മാണം തുടങ്ങാനുള്ള നീക്കം ആരംഭിക്കും. സുപ്രീം കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അയോധ്യവിഷയം ചർച്ച ചെയ്തു പരിഹരിക്കുമെന്ന് മുൻപ് ജീവനകല ആചാര്യൻ ശ്രി ശ്രി രവിശങ്കർ വൃക്തമാക്കിയിരുന്നു. രവി ശങ്കറിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് സംഘടനാ ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാം തവണയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP