Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുമ്മാതല്ല വിജയ് മല്യ ഇപ്പോഴും യുകെയിൽ സുഖമായി ജീവിക്കുന്നത്; അസ്താന ലണ്ടനിൽ പോയത് കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങാനെന്ന് ആരോപണം; കിങ്ഫിഷർ മുതലാളിയെ രക്ഷിക്കാൻ ലണ്ടനിലെത്തി പദ്ധതിയിട്ട് സിബിഐ ഉപതലവൻ

ചുമ്മാതല്ല വിജയ് മല്യ ഇപ്പോഴും യുകെയിൽ സുഖമായി ജീവിക്കുന്നത്; അസ്താന ലണ്ടനിൽ പോയത് കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങാനെന്ന് ആരോപണം; കിങ്ഫിഷർ മുതലാളിയെ രക്ഷിക്കാൻ ലണ്ടനിലെത്തി പദ്ധതിയിട്ട് സിബിഐ ഉപതലവൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മുൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ കടുത്ത കൈക്കൂലി ആരോപണവുമായി ബിസിനസ്മാനായ സതീഷ് ബാബു സന രംഗത്തെത്തി.ഇന്ത്യയിൽ നിന്നും കോടികൾ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ എക്സ്ട്രാഡിഷൻ ട്രയൽ നടത്താനെന്ന പേരിൽ ലണ്ടനിലെത്തിയ അസ്താന ഇവിടെ നിന്നും കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്ന ആരോപണവും ശക്തമാണ്. എന്നാൽ കിങ്ഫിഷർ മുതലാളിയെ രക്ഷിക്കാനായിരുന്നു ലണ്ടനിലെത്തിയ അസ്താന പദ്ധതിയിട്ടിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം നീക്കങ്ങളുള്ളതിനാലാണ് മല്യക്ക് ഇപ്പോഴും യുകെയിൽ സുഖമായി കഴിയാൻ സാധിക്കുന്നതെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

മധ്യവർത്തികളായ സഹോദരന്മാർ മനോജും സോമേഷ് പ്രസാദും താനുമായി വിലപേശുകയും തന്റെ കേസുകൾ ഒത്ത് തീർപ്പാക്കുന്നതിനായി തനിക്ക് കൈക്കൂലി തരുകയും ചെയ്തുവെന്നാണ് സന ആരോപിക്കുന്ന സമയത്ത് അതായത് 2017 ഡിസംബർ രണ്ടിനും 14നും ഇടയിലായിരുന്നു താൻ ലണ്ടനിലുണ്ടായിരുന്നതെന്നാണ് അസ്താന ന്യായീകരിക്കുന്നത്. കൈക്കൂലി ആരോപണം ഉന്നയിക്കപ്പെട്ട കാലത്ത ്താൻ എവിടയെയാണെന്ന ് സ്ഥിരീകരിക്കുന്നതിനായി തന്റെ ഫോൺ കാൾ ലോഗും ടവർ പൊസിഷനും പരിശോധിക്കാമെന്നും സിവിസിയോട് അസ്താന ആവശ്യപ്പെടുന്നു. തനിക്കെതിരെയുള്ള എഫ്ഐആറിലെ ആരോപണങ്ങൾ നിഷേധിക്കുന്നതിനായി അസ്താന തന്റെ യാത്രകളുടെ പൂർണമായ വിവരങ്ങളും ഹാജരാക്കിയിരുന്നു.

തനിക്ക് സിബിഐയുമായുള്ള ബന്ധം അറിയിച്ച് കൊണ്ട് 2017 ഡിസംബറിൽ മനോജ് തന്നെ വിളിച്ചുവെന്നാണ് സന പറയുന്നത്. മധ്യവർത്തിയായ സോമേഷ് ഒരു സിബിഐ ഓഫീസറെ തന്റെ മുന്നിൽ നിന്ന് വിളിച്ചുവെന്നും സനയുടെ കേസുകൾ പരിഹരിക്കാൻ വഴിയുണ്ടാക്കെന്ന് ഉറപ്പേകിയെന്നുമായിരുന്നു മനോജ് സനയോട് ഫോണിൽ പറഞ്ഞത്. ഈ ഓഫീസർ അസ്താനയാണെന്നാണ് ആരോപിക്കപ്പെടുന്നത്. തനിക്ക് കൈക്കൂലി തന്നാൽ കേസ് പരിഹരിക്കാമെന്ന് അസ്താന ഉറപ്പേകിയതിനെ തുടർന്ന് പണമേകിയെന്നാണ് സന എഫ്ഐആറിൽ ആരോപിക്കുന്നത്.

സിബിഐ ഡയറക്ടർ അലോക് വെർമയാണ് സനയിൽ നിന്നും കൈക്കൂലി വാങ്ങിയിരിക്കുന്നതെന്നാണ് അസ്താന ആരോപിക്കുന്നത്. ഹൈദരാബാദിലെ പ്ലേബോയ് ക്ലബിന്റെ പ്രമോട്ടറായ സന താൻ ഒരു കോടി രൂപ കൈക്കൂലിയായി ദൂബായിൽ വച്ച് മനോജിന് കൈമാറിയെന്നാണ് വാദിക്കുന്നത്. സുനിൽ മിട്ടാലോണിന് 1.95 കോടി കൈമാറിയെന്നും സന പറയുന്നു. ഈ പേമെന്റ് നൽകിയതിന് ശേഷം സോമേഷ് ഇന്ത്യയിലേക്ക് വന്നുവെന്നും സന പറയുന്നു. താൻ ഡിസംബർ മൂന്നിന് മല്യയുടെ എക്സ്ട്രാഡിഷൻ ട്രയലിനായി ലണ്ടനിലേക്ക് പോയിരുന്നുവെന്നും അതിനാൽ സനയിൽ നിന്നും കൈക്കൂലി വാങ്ങിയില്ലെന്നുമാണ് അസാന സിവിസിക്ക് മുന്നിൽ ബോധിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP