Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പ്രധാന നേതാവിന്റെ രാജി; കോൺഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുൻജുൻവാല പാർട്ടി വിട്ടു; രാജി വ്യക്തിപരമായ കാര്യങ്ങളാലെന്ന് വിശദീകരണം

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പ്രധാന നേതാവിന്റെ രാജി; കോൺഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുൻജുൻവാല പാർട്ടി വിട്ടു; രാജി വ്യക്തിപരമായ കാര്യങ്ങളാലെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാവ് പാർട്ടിയിൽ നിന്നും രാജി വെച്ചു.സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുൻജുൻവാലയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നായിരുന്നു രാജിക്ക് ശേഷമുള്ള റിജുവിന്റെ പ്രതികരണം.

രാജിവെച്ചെങ്കിലും വിവിധ മാർഗങ്ങളിലൂടെ പാർട്ടിയെയും രാജസ്ഥാൻ ജനതയെയും സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേദന നിറഞ്ഞ മനസ്സോടെയാണ് രാജിതീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.പാർട്ടി പ്രവർത്തനത്തിലൂടെ തന്റെ മൂല്യങ്ങൾ മുഴുവൻ പൊതുപ്രവർത്തനത്തിൽ നടപ്പാകാനുകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അജ്‌മേറിലെ സ്ഥാനാർത്ഥിയായിരുന്നു റിജു.മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് രാജിക്കത്ത് അയച്ചതായും റിജു ജുൻജുൻവാല വ്യക്തമാക്കി.അജ്‌മേറിലെയും ഭിൽവാരയിലെയും ജനങ്ങൾക്ക് എന്തുകാര്യത്തിനും തന്നെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP