Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'15 ലക്ഷം അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല; ഞങ്ങൾ പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും' രാജ്‌നാഥ് സിങ്; പ്രതിപക്ഷ നേതാക്കളുടേയും അവരുമായി ബന്ധമുള്ളവരുടേയും വീടുകളിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

'15 ലക്ഷം അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല; ഞങ്ങൾ പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും' രാജ്‌നാഥ് സിങ്; പ്രതിപക്ഷ നേതാക്കളുടേയും അവരുമായി ബന്ധമുള്ളവരുടേയും വീടുകളിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപി സർക്കാർ അധികാരത്തിലേറും മുൻപ് നൽകിയ വാഗ്ദാനങ്ങൾ അവരെ തന്നെ തിരിഞ്ഞു കൊത്തുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് തങ്ങൾ അധികാരത്തിൽ വന്നാൽ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. കള്ളപ്പണത്തിനെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നാണ് പറഞ്ഞതെന്നും തങ്ങൾ ഇപ്പോഴും അത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിക്ക് നൽകിയ അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പതിനഞ്ച് ലക്ഷം നൽകുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്. 2014-ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ ഇത്തവണ പാർട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച് കാര്യമായ അവകാശവാദങ്ങളില്ല. അതേ സമയം സമാന്തര സമ്പദ് വ്യവസ്ഥ തകർത്തെന്ന് പ്രകടനപത്രികയിൽ പരാമർശിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.

ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജൻസികൾ സ്വയംഭരണാധികാരമുള്ളവരാണ്. അവർ അവരുടേതായ രീതിയിൽ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. അതെങ്ങനെ നമുക്ക് നിർത്തിക്കാനാകും, റെയ്ഡുകൾക്ക് സർക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്. ഏജൻസികൾക്ക് അവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ അനധികൃത പണം ഉപയോഗിക്കുന്നത് തടയാൻ ഈ ഏജൻസികൾക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് അഭിമുഖത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP