Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല വിഷയം ഉയർത്തി രാജ്‌നാഥ് സിങും; കോൺഗ്രസും സിപിഎമ്മും കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്; കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളിൽ ഭീതിവിതയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി

ശബരിമല വിഷയം ഉയർത്തി രാജ്‌നാഥ് സിങും; കോൺഗ്രസും സിപിഎമ്മും കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്; കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളിൽ ഭീതിവിതയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം/കോട്ടയം: ശബരിമല വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും കനത്ത വില നൽകേണ്ടി വരുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് . മുത്തലാഖ് വിഷയത്തിൽ ഇരുമുന്നണികളും എന്തു നിലപാടാണു സ്വീകരിക്കുന്നതെന്നു അറിയാൻ ആഗ്രഹമുണ്ട്. കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്.

കേരളം നേരിട്ട പ്രളയം സർക്കാരിന്റെ കുഴപ്പം മൂലമുണ്ടായ മനുഷ്യനിർമ്മിത ദുരന്തമെന്നാണു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പറയുന്നത്. ആരാണ് ഇതിന് ഉത്തരവാദിയെന്നു മുഖ്യമന്ത്രി വ്യക്മാക്കണം. പ്രളയദുരന്തം ഉണ്ടായപ്പോൾ കേന്ദ്രസർക്കാർ കേരളത്തിനൊപ്പം നിന്നു. എന്നാൽ പ്രളയം നേരിടുന്നതിൽ സംസ്ഥാന സർക്കാർ എന്താണു ചെയ്തതെന്ന് എല്ലാവർക്കും അറിയാം.

എൽഡിഎഫും യുഡിഎഫും ന്യൂനപക്ഷങ്ങളിൽ ഭീതി വിതയ്ക്കുന്നുവെന്നു രാജ്‌നാഥ് സിങ് കോട്ടയത്തു പി.സി. തോമസിന്റെ പ്രചാരണ യോഗത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങളിൽ ബിജെപി ആത്മവിശ്വാസമാണ് നൽകുന്നത്. അഴിമതി സംബന്ധിച്ചു ചർച്ച വേണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം. പാർലമെന്റിൽ ഇത്തരം ചർച്ചകൾ നടക്കുമ്പോൾ കണ്ണിറുക്കൽ നാടകമാണു രാഹുൽ ഗാന്ധി കളിക്കുന്നത്.നെഹ്‌റുവിന്റെ കാലം മുതൽ അഴിമതി ഇല്ലാതാക്കുമെന്നാണു കോൺഗ്രസ് വാഗ്ദാനം. കോൺഗ്രസ് ഇല്ലാതാകുമ്പോൾ അഴിമതിയും ഇല്ലാതാകുമെന്നും രാജ്‌നാഥ് സിംങ് പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന ബിജെപിയുടെ തീരുമാനത്തിന് ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ബിജെപി നേതാക്കൾ ശബരിമല വിഷയം ഉന്നയിച്ചിരുന്നു. എന്തുവന്നാലും ശബരിമല തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്നായിരുന്നു ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർ്തഥി ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇന്നലെ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി ശബരിമലയെ പേരെടുത്തു പറയാതെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് തമിഴ്‌നാട്ടിലെ റാലിയിൽ മോദി ശബരിമല വിഷയം ശക്തമായി പറഞ്ഞ് കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതു പാർട്ടികളെയും കടന്നാക്രമിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP