Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീർ എന്റെ ഹൃദയത്തിലാണ്; അതിനെ ഇന്ത്യയിലേതെന്നല്ല ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ സർഗമായി മാറ്റും; ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ തീർക്കില്ലെങ്കിൽ പിന്നെന്ത് ചെയ്യണമെന്നറിയാം; അതിനെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല: കാശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടത്തുമെന്ന വാശിയിൽ രാജ്‌നാഥ് സിങ്

കാശ്മീർ എന്റെ ഹൃദയത്തിലാണ്; അതിനെ ഇന്ത്യയിലേതെന്നല്ല ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ സർഗമായി മാറ്റും; ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ തീർക്കില്ലെങ്കിൽ പിന്നെന്ത് ചെയ്യണമെന്നറിയാം; അതിനെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല: കാശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടത്തുമെന്ന വാശിയിൽ രാജ്‌നാഥ് സിങ്

ശ്രീനഗർ: ദേശവിരുദ്ധ ശക്തികളും കേന്ദ്രമാക്കിയ കാശ്മീർ താഴ്‌വരയിൽ സാരമായ ഇടപെടൽ നടത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അമിത്ഷായുടെ സന്ദർശനത്തോടെ ഇക്കാര്യം അവർ വ്യക്തമാക്കി കഴിഞ്ഞു. ദേശവിരുദ്ധ ശക്തികളെ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഷാ. അതിന് പിന്നാലെ ഇപ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം അതിനായി എല്ലാ ശ്രമവും തുടരുന്നതായും അറിയിച്ചു.

കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതു തടസ്സപ്പെടുത്താൻ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ലെന്നെന്നാണ് രാജ്‌നാഥ് സിങിന്റെ നിലപാട്. കശ്മീർ എന്റെ ഹൃദയത്തിലാണ്. ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സർക്കാരിന്റെ ആവശ്യം. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം കഠ്‌വയിൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു കശ്മീരിലെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ച സമീപനം ഇപ്പോഴും തുടരുന്നതായി രാജ്‌നാഥ് സിങ് വ്യക്തമാക്കി. കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കഠ്‌വയിലും സാമ്പയിലുമായി രണ്ടു പാലങ്ങൾ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു. അതിർത്തി പ്രദേശത്തെ സൈനിക നീക്കം സുഗമമാക്കാൻ ഇരു പാലങ്ങളും സഹായകമാകും.

ദൂരപ്രദേശങ്ങളിലെ വികസനത്തിൽ പാലങ്ങളും പ്രധാനമാണെന്നു പ്രതിരോധമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയുൾപ്പെടെയുള്ള പ്രശ്‌നങ്ങളെ മറികടന്നു പാലം നിർമ്മാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലാണ് കശ്മീരിലെ പദ്ധതികൾ പുരോഗമിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പർക്ക് പദ്ധതിയിലുൾപ്പെടുത്തിയാണ് അതിർത്തിക്കു സമീപം രണ്ടു പാലങ്ങളും ഇന്ത്യ നിർമ്മിച്ചത്. ഉജ് നദിക്കു മുകളിൽ 50 കോടി ചെലവഴിച്ചു നിർമ്മിച്ച പാലം 1,000 മീറ്റർ നീളമുള്ളതാണ്. ബസന്ദർ നദിക്കു കുറകെ 41.7 കോടി ചെലവിട്ടു നിർമ്മിച്ച പാലത്തിന്റെ നീളം 617 മീറ്റർ. മൺസൂൺ കാലത്ത് പ്രദേശവാസികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പാലം ഉപകരിക്കുമെന്നു പ്രതിരോധ വക്താവ് പറഞ്ഞു.

കാശ്മീരിലെ വിഘടനവാദി നേതാക്കളെ ഉന്നം വെച്ച് ശക്തമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. തീവ്ര നിലപാടുകാരുടെ സുരക്ഷ വെട്ടിച്ചുരുക്കിയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും ശക്തമായ നടപടികളിലേക്കാണ് കേന്ദ്രസർക്കാർ കടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP