Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ അതിർത്തി കടന്നും ഇന്ത്യൻ സുരക്ഷാ സേന ആക്രമണം നടത്തും; ഇന്ത്യയെ ആന്തരികമായി മാത്രം നാം സംരക്ഷിച്ചാൽ പോര; അതിർത്തി മേഖലയും സുരക്ഷിതമായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ അതിർത്തി കടന്നും ഇന്ത്യൻ സുരക്ഷാ സേന ആക്രമണം നടത്തും; ഇന്ത്യയെ ആന്തരികമായി മാത്രം നാം സംരക്ഷിച്ചാൽ പോര; അതിർത്തി മേഖലയും സുരക്ഷിതമായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ അതിർത്തി കടന്നും ഇന്ത്യൻ സുരക്ഷാ സേന അക്രമം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യയെ ആന്തരികമായി മാത്ര നാം സംരക്ഷിച്ചാൽ പോര. അതിർത്തി മേഖലയും സുരക്ഷിതമായിരിക്കണം. ഇതിനായി നിയന്ത്രണ രേഖ ലംഘിച്ചും അക്രമം നടത്താൻ ഇന്ത്യ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. കശ്മീർ വിഷയത്തിൽ ശാശ്വത പരിഹാരമാണ് നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി ചർച്ചകൾക്ക് തയ്യാറാകുന്ന ആരുമായും സംസാരിക്കാൻ തയ്യാറാണ്. പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ അതിന് തയ്യാറാകുന്നില്ല. രാജ്യത്ത് തീവ്രവാദത്തെ ചെറുക്കാൻ ലോക രാജ്യങ്ങളുമായി കൂടിച്ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ ചർച്ച ചെയ്യാൻ വേണ്ടിയാണ് ദിനേശ്വർ ശർമയെ നിയോഗിച്ചത്. ഇന്ത്യയിൽ നിന്നും ഒരു കാലത്തും കശ്മീർ വിഭജിക്കില്ല. എല്ലാ കാലത്തും കശ്മീർ ഇന്ത്യക്കൊപ്പം ഉണ്ടാകും. കശ്മീരിലുള്ള കുട്ടികൾ തനിക്ക് മക്കളെപ്പോലെയാണ്. അവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP