Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചിരുന്നു; ക്ഷേത്രം നിർമ്മിക്കണമെന്നു രാജീവ് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നെന്നും സുബ്രഹ്മണ്യൻ സ്വാമി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചിരുന്നു; ക്ഷേത്രം നിർമ്മിക്കണമെന്നു രാജീവ് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നെന്നും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചിരുന്നുവെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തിപരമായിത്തന്നെ തന്നോടു സംസാരിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന്, രാജീവ് ഗാന്ധി വ്യക്തിപരമായി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസരം വരുമ്പോൾ ഇക്കാര്യത്തിൽ സഹായം നൽകാമെന്നും രാജീവ് ഗാന്ധി ഉറപ്പു നൽകിയിരുന്നതായി സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ക്ഷേത്ര നിർമ്മാണത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നതിന് രാജീവ് ചെയ്ത ആദ്യത്തെ കാര്യം രാമായണം സീരിയലിന് തുടക്കം കുറിച്ചതാണെന്നും സ്വാമി പറഞ്ഞു. രാമായണം സീരിയൽ പൊതുസമുഹത്തിൽ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായി. 1989ലെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും രാജീവ് ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സംസാരിച്ചിരുന്നു. അതിനാൽ രാമക്ഷേത്ര നിർമ്മാണത്തെ കോൺഗ്രസും പിന്തുണയ്ക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു.

40,000 ക്ഷേത്രങ്ങളാണു രാജ്യത്തു തകർക്കപ്പെട്ടിട്ടുള്ളത്. ഈ ക്ഷേത്രങ്ങളെല്ലാം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ രാമക്ഷേത്രം ഉൾപ്പെടെ മൂന്ന് ക്ഷേത്രങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. മഥുരയിലെ കൃഷ്ണക്ഷേത്രം, കാശിവിശ്വനാഥ ക്ഷേത്രം എന്നിവയാണ് മറ്റ് രണ്ട് ക്ഷേത്രങ്ങൾ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാലയിൽ നടന്ന സെമിനാറിൽ സംസാരിക്കവെയാണ് രാജീവ് ഗാന്ധിയെ സുബ്രഹ്മണ്യൻ സ്വാമി പരാമർശിച്ചത്. ക്ഷേത്രം നിർമ്മിക്കുന്നെ കാര്യത്തിൽ സംശയമില്ല. എന്നാൽ ബലം പ്രയോഗിച്ചോ നിയമം ലംഘിച്ചോ അത് ചെയ്യില്ലെന്നും സ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP