Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർജി സ്വയം വാദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചതോടെ മൂന്നു വർഷത്തിന് ശേഷം പുറംലോകം കണ്ട് രാജ്യത്തെ നടുക്കിയ കൊലക്കേസ് പ്രതി; രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി; പരോളിലിറങ്ങുന്നത് മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ; 27 കൊല്ലത്തിനിടെ ജയിലിന് പുറത്തിറങ്ങിയത് 2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന്

ഹർജി സ്വയം വാദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചതോടെ മൂന്നു വർഷത്തിന് ശേഷം പുറംലോകം കണ്ട് രാജ്യത്തെ നടുക്കിയ കൊലക്കേസ് പ്രതി; രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി; പരോളിലിറങ്ങുന്നത് മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ; 27 കൊല്ലത്തിനിടെ ജയിലിന് പുറത്തിറങ്ങിയത് 2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ നളിനി ശ്രീഹരൻ ജാമ്യത്തിലിറങ്ങുന്നത് മൂന്നു വർഷത്തിന് ശേഷം. ഒരു മാസത്തെ പരോളാണ് ഇപ്പോൾ നളിനിക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവരപ്യന്തം തടവ് ലഭിച്ച് ഏഴ് പ്രതികളിൽ ഒരാളാണിവർ. തനിക്ക് പരോൾ ആവശ്യമുണ്ടെന്ന ഹർജിയിൽ വാദിക്കണമെന്ന് നളിനി ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് നളിനി ഇപ്പോൾ പരോൾ നേടിയിരിക്കുന്നത്. ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് നളിനിക്ക് ജാമ്യം നൽകിയിരിക്കുന്നത്.

2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഒരു ദിവസമാണ് നളിനിക്ക് ജാമ്യം ലഭിച്ചത്. ഇതിന് മൂന്നു വർഷത്തിന് ശേഷമാണ് രണ്ടാമത്തെ ജാമ്യം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 വർഷമായി നളിനി ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് നളിനി പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജയിലിൽ വച്ച് നളിനി പ്രസവിച്ച മകൾ, അരിത്ര ഇപ്പോൾ ലണ്ടനിലാണ്. സ്വയം വാദിക്കണമെന്ന ആവശ്യം സർക്കാർ എതിർപ്പുകൾ മറികടന്ന് കോടതി അനുവദിച്ചതോടെയാണ് മൂന്ന് കൊല്ലത്തിന് ശേഷം നളിനി പുറംലോകം കാണുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് രണ്ടുവർഷം കൂടുമ്പോൾ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. എന്നാൽ, 27 വർഷമായി പരോൾ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയിൽ സൂപ്രണ്ടിന് നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകരുതൽ നടപടിയായി മദ്രാസ് ഹൈക്കോടതിയുടെ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സർക്കാർ ജീവപര്യന്തമായി കുറച്ചത്. അറസ്റ്റിലായത് മുതൽ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നളിനിയുടെ ആവശ്യം അംഗീകരിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP