Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട മൂന്നു ട്രസ്റ്റുകൾക്കെതിരെ അന്വേഷണം; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു; എൻഫോഴ്‌സ്മന്റ് അന്വേഷണം രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബ്ൾ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയൽ ട്രസ്റ്റ് എന്നിവക്കെതിരെ; കേന്ദ്ര നടപടി ചൈനീസ് സഹായം കൈപ്പറ്റിയെന്ന ആരോപണത്തിൽ; രാഷ്ട്രീയ പകപ്പോക്കൽ ആരോപിച്ചു കോൺഗ്രസ്

നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട മൂന്നു ട്രസ്റ്റുകൾക്കെതിരെ അന്വേഷണം; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു; എൻഫോഴ്‌സ്മന്റ് അന്വേഷണം രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബ്ൾ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയൽ ട്രസ്റ്റ് എന്നിവക്കെതിരെ; കേന്ദ്ര നടപടി ചൈനീസ് സഹായം കൈപ്പറ്റിയെന്ന ആരോപണത്തിൽ; രാഷ്ട്രീയ പകപ്പോക്കൽ ആരോപിച്ചു കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകളെന്ന് ചൂണ്ടിക്കാട്ടി നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകൾക്കെതിരെ അന്വേഷണം. ചൈനീസ് കൈയേറ്റ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ആരോപണവും അന്വേഷണത്തിലേക്ക് നയിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു. ആദായനികുതിയുമായും വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചുവെന്നുമാണ് ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബ്ൾ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയൽ ട്രസ്റ്റ് എന്നിവക്കെതിരെയാണ് അന്വേഷണം.

എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെ സ്‌പെഷൽ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 1991ജൂണിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ രൂപീകരിച്ചത്. 2002ൽ രാജീവ് ഗാന്ധി ചാരിറ്റബ്ൾ ട്രസ്റ്റും രൂപീകരിച്ചു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ് ഈ ട്രസ്റ്റുകളുടെ മേധാവി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി. ചിദംബരം, മന്മോഹൻ സിങ് തുടങ്ങിയവരാണ് ട്രസ്റ്റിലെ ബോർഡ് അംഗങ്ങൾ.

അതേസമയം ട്രസ്റ്റുകൾക്കെതിരായ ആരോപണം നിഷേധിച്ച കോൺഗ്രസ്, അന്വേഷണം രാഷ്ട്രീയ പകപ്പോക്കലാണെന്ന് പറഞ്ഞു. ഇന്ത്യ-ചൈന ആക്രമണവുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടുന്നതിനാണ് പുതിയ ആരോപണമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മന്മോഹൻ സിങ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം കൈമാറിയതായാണ് ആരോപണം. മന്മോഹൻ സിങ് ധനകാര്യമന്ത്രിയായിരുന്ന കാലത്ത് 100 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നീക്കിവെച്ചതായും ബിജെപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP