Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

26 വർഷമായി ജയിൽ മോചിതരാകുമെന്ന പ്രതീക്ഷയിൽ കഴിയുന്നു; ഇപ്പോൾ ആ പ്രതീക്ഷയില്ല; നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; ദയാവധം അനുവദിക്കണം; രാജീവ്ഗാന്ധി വധക്കേസ് പ്രതികൾ ഹൈക്കോടതിയിൽ

26 വർഷമായി ജയിൽ മോചിതരാകുമെന്ന പ്രതീക്ഷയിൽ കഴിയുന്നു; ഇപ്പോൾ ആ പ്രതീക്ഷയില്ല; നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; ദയാവധം അനുവദിക്കണം; രാജീവ്ഗാന്ധി വധക്കേസ് പ്രതികൾ ഹൈക്കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വർഷങ്ങളായി ജയിലിൽ കഴിയുന്ന തങ്ങൾക്ക് ദയാവധം അനുവദിക്കണം എന്ന ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയിൽ. പ്രതികളായ നളിനി ശ്രീഹരനും ഭർത്താവ് മുരുകനുമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരിക്കുന്നത്. കടുത്ത സമ്മർദ്ദം നേരിടുന്നുവെന്നും അതിനാൽ ദയാവധം അനുവദിക്കണമെന്നുമാണ് നളിനിയുടെ ആവശ്യം.

ജയിൽ ഉദ്യോഗസ്ഥർ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. 26 വർഷമായി ജയിൽ മോചിതരാകുമെന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷയുമില്ല. ഭർത്താവ് മുരുകനോട് മോശമായ രീതിയിലാണ് ജയിൽ അധികൃതർ പെരുമാറുന്നതെന്നും കത്തിൽ നളിനി പറയുന്നു. മുരുകനെ പുഴൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന് നളിനി കത്തയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഇരുവരും ഇപ്പോൾ വെല്ലൂർ ജയിലിലാണ് കഴിയുന്നത്. മുരുകനോട് ജയിൽ അധികൃതർ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് തങ്ങൾ രണ്ട് പേരും കഴിഞ്ഞ 10 ദിവസമായി നിരാഹാരത്തിലാണെന്നും നളിനി പറയുന്നുണ്ട്. മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെ തുടർന്നാണ് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP