Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനുഷ്യ രൂപത്തിൽ നിന്നും കല്ലായി പരിണമിച്ച് ഒരു പെൺകുട്ടി; തൊലിപ്പുറത്തുണ്ടായ അപൂർവ്വ രോഗം മൂലം നടക്കാനം ഇരിക്കാനും വയ്യാതെ വേദന കൊണ്ട് പുളഞ്ഞ് ഏഴു വയസ്സുകാരി; ഒരിക്കലും മാറാത്ത ത്വക്ക് രോഗത്തിന് അടിമയായ പെൺകുട്ടിക്ക് ജീവിതം നരകമായി മാറുമ്പോൾ: ആരെയും നൊമ്പരപ്പെടുത്തും ഛത്തീസ്‌ഗഡിലെ ഈ പെൺകുട്ടിയുടെ ജീവിതം

മനുഷ്യ രൂപത്തിൽ നിന്നും കല്ലായി പരിണമിച്ച് ഒരു പെൺകുട്ടി; തൊലിപ്പുറത്തുണ്ടായ അപൂർവ്വ രോഗം മൂലം നടക്കാനം ഇരിക്കാനും വയ്യാതെ വേദന കൊണ്ട് പുളഞ്ഞ് ഏഴു വയസ്സുകാരി; ഒരിക്കലും മാറാത്ത ത്വക്ക് രോഗത്തിന് അടിമയായ പെൺകുട്ടിക്ക് ജീവിതം നരകമായി മാറുമ്പോൾ: ആരെയും നൊമ്പരപ്പെടുത്തും ഛത്തീസ്‌ഗഡിലെ ഈ പെൺകുട്ടിയുടെ ജീവിതം

സ്വന്തം ലേഖകൻ

ഛത്തീസ്‌ഗഡ്: മനുഷ്യ രൂപത്തിൽ നിന്നും കല്ലായി പരിണമിച്ച് ഒരു ഏഴു വയസ്സുകാരി. അപൂർവ്വമായ ത്വക്ക് രോഗം ബാധിച്ച് ശരീരം മുഴുവനും കല്ലു പോലെ ആയിരിക്കുകയാണ് ഈ കുരുന്നിന്റേത്. ഇച്ചിയോസിസ് എന്ന അപൂർവ്വ രോഗമാണ് രാജേശ്വരി എന്ന ഈ പെൺകുട്ടിയെ ബാധിച്ചിരിക്കുന്നത്. ശരീരത്തിലെ തൊലിപ്പുറം മുഴുവൻ കല്ല് പോലെ പരിണമിക്കുന്നതാണ് ഈ രോഗം. ഇതോടെ ജീവിതം ഒരു നരകമായി മാറിയിരിക്കുകയാണ് ഈ പെൺകുട്ടിക്ക്.

രാജേശ്വരി എന്ന ഈ കുരുന്നിന്റെ കയ്യും കാലും ശരീരത്തിന്റെ പിൻഭാഗം മുഴുവനും ഈ അപൂർവ്വ രോഗം മൂലം കല്ലു പോലെയായി മാറിയിട്ടുണ്ട്. തൊലിപ്പുറത്തിന് കട്ടി കൂടി ഉരുണ്ട് കൂടിയതോടെ ഈ പെൺകുട്ടിക്ക് നടക്കാനോ ഇരിക്കാനോ പോലും ബുദ്ധിമുട്ടാണ്. വളരെ വലിയ വേദനയാണ് ഈ കുട്ടി  ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം അനുഭവിക്കുന്നത്. ദന്തേവാഡയിലെ ഒരു ആദിവാസി ഗ്രാമത്തിലാണ് പെൺകുട്ടി താമസിക്കുന്നത്. പെൺകുട്ടിയുടെ ചികിത്സയ്ക്കായി പട്ടണത്തിലെ ആശുപത്രിയിലെത്തുന്നത് ദാരിദ്രം നിറഞ്ഞ ഈ കുടുംബത്തിന് അധിക ബാധ്യതയാണ്.

എപ്പിഡെർമോളിറ്റിക് ഇച്ചിയോസിസ് എന്ന രോഗാവസ്ഥയാണ് പെൺകുട്ടിക്ക് ഉള്ളതെന്ന് പെൺകുട്ടിയെ ചികിത്സിക്കുന്ന ദന്തേവാഡാ ഹോസ്പിറ്റലിലെ ഡോക്ടർ യാഷ് ഉപേന്ദർ പറഞ്ഞു. ഈ രോഗം ജീവന് ആപത്തല്ലെങ്കിലും മരിച്ചു ജീവിക്കുന്നതിന് തുല്യമാണ് ഈ അവസ്ഥ. തൊലിപ്പുറം മുഴുവനും വിണ്ടു കീറിയതിന് സമാനമായ അവസ്ഥയായതിനാൽ ഇൻഫെക്ഷൻ ഉണ്ടാവാനും പലവിധം അസുഖങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. പരമ്പരാഗതമായും പലർക്കും ഈ അസുഖം വരാറുണ്ട്. ശരീരം വരണ്ട് ഉണങ്ങി പരുക്കനായി മാറുകയാണ് ചെയ്യുന്നത്. ശരീരം സംരക്ഷിക്കുന്നതിന് ഇത്തരക്കാർ കൂടുതൽ സമയം ചിലവഴിക്കേണ്ടതായുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP