Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

നോട്ടീസ് നൽകിയിട്ടും സിബിഐക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല; പറഞ്ഞ സമയം കഴിഞ്ഞും കാണാഞ്ഞ് വിളിച്ചപ്പോൾ മൊബൈൽഫോൺ സ്വിച്ച് ഓഫും; രാജീവ് കുമാർ രാജ്യം വിടുമെന്ന കണക്കു കൂട്ടലിൽ സിബിഐ കരുക്കൾ നീക്കുന്നതിനിടെ ചോദ്യം ചെയ്യലിന് കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ പൊലീസ് കമ്മീഷണർ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പിടികൊടുക്കാതെ മമതയുടെ വിശ്വസ്തൻ

നോട്ടീസ് നൽകിയിട്ടും സിബിഐക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല; പറഞ്ഞ സമയം കഴിഞ്ഞും കാണാഞ്ഞ് വിളിച്ചപ്പോൾ മൊബൈൽഫോൺ സ്വിച്ച് ഓഫും; രാജീവ് കുമാർ രാജ്യം വിടുമെന്ന കണക്കു കൂട്ടലിൽ സിബിഐ കരുക്കൾ നീക്കുന്നതിനിടെ ചോദ്യം ചെയ്യലിന് കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ പൊലീസ് കമ്മീഷണർ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പിടികൊടുക്കാതെ മമതയുടെ വിശ്വസ്തൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പു കേസിൽ സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ. ഇ മെയിൽ വഴിയാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു സിബിഐ രാജീവ് കുമാറിനോട് നിർദേശിച്ചിരുന്നത്. എന്നാൽ രാജീവ് കുമാർ ഹാജരായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു.

രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. രാജീവ് കുമാർ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലത്തിന്റെ ഭാഗമായി കൊൽക്കത്ത എയർപോർട്ടിന് ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പട്ടികയിൽ രാജീവ് കുമാറിന്റെ പേര് പരിശോധിക്കാനും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെ 10ന് സിബിഐ ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്നാണ് സിബിഐ പുതിയ നടപടികൾ സ്വീകരിച്ചത്.

ചിട്ടിതട്ടിപ്പ് കേസിൽ മുൻഅന്വേഷണ ഉദ്യോഗസ്ഥനും മമതാ ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുറിനെ കസ്റ്റഡിയിലെടുത്തു തുടർനടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സിബിഐ ക്ക് അനുവാദം നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മെയ് മാസത്തിൽ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ സംഘം നേരിട്ടെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

1989 പശ്ചിമ ബംഗാൾ കേഡർ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാൻ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ പണം സമാഹരിച്ച് ഇരുനൂറോളം സ്വകാര്യ കമ്പനികളുടെ കൺസോർഷ്യമായ ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. ബംഗാളിൽ നിന്ന് 4000 കോടി രൂപയോളം നിക്ഷേപകരിൽ നിന്ന് തട്ടിയതായാണ് പരാതി. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമുയർന്നതോടെ 2013 ഏപ്രിലിൽ ജസ്റ്റിസ് ശ്യാമൾകുമാർ സെൻ കമ്മീഷനെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി.

2013 നവംബറിൽ തൃണമൂൽ കോൺഗ്രസുമായും സർക്കാരുമായും ബന്ധപ്പെട്ട ഉന്നതർ അറസ്റ്റിലായി. തൃണമൂൽ എംപിമാരായ കുനാൽ ഘോഷ്, ശ്രിൻജോയ് ബോസ്, മുൻ മന്ത്രി മദൻ മിത്ര, മുൻ ഡിജിപി രജത് മജുംദാർ, ഫുട്ബോൾ ക്ലബ് ഉടമ ദേബബ്രത സർക്കാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തട്ടിപ്പിന്റെ സംസ്ഥാനാന്തര ബന്ധം വ്യക്തമാവുകയും രാജ്യാന്തര ബന്ധം സംശയിക്കുകയും രാഷ്ട്രീയ ബന്ധം സംബന്ധിച്ച് തെളിവുകൾ പുറത്തുവരുകയും ചെയ്ത സാഹചര്യത്തിൽ 2014 മെയ്‌ എട്ടിന് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു.

2014ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നത് വരെ ശാരദ കേസ് അന്വേഷിച്ചിരുന്നത് നിലവിൽ കൊൽക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട രേഖകൾ രാജീവ് കുമാർ നശിപ്പിച്ചു എന്നാണ് സിബിഐയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP