Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് അഫ്രസുലിന്റെ കൊലയാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തോളം രൂപ; വൻതോതിൽ പണമൊഴുക്ക് തുടങ്ങിയതോടെ അക്കൗണ്ട് മരവിപ്പിച്ചതായി പൊലീസ്

മുഹമ്മദ് അഫ്രസുലിന്റെ കൊലയാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തോളം രൂപ; വൻതോതിൽ പണമൊഴുക്ക് തുടങ്ങിയതോടെ അക്കൗണ്ട് മരവിപ്പിച്ചതായി പൊലീസ്

ജയ്പൂർ: രാജസ്ഥാനിൽ മധ്യവയസ്‌കനെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതിയായ ശംഭുലാൽ രെഗറിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വൻ തോതിൽ പണം ഒഴുകിയെത്തുന്നു. മുസ്ലിം യുവാവിന് ഭീകരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശംഭുലാലിന്റെ ഭാര്യയുടെ പേരിലാണ് പണം എത്തുന്നത്. 516 പേർ പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതോടെ പൊലീസ് അക്കൗണ്ട് മരവിപ്പിച്ചു.

മുഹമ്മദ് അഫ്രസുൽ കൊലപാതക കേസിൽ ശംഭുലാലും സഹോദരി പുത്രനും പൊലീസ് കസ്റ്റഡിയിലായതിന് ശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളൽ നിന്നായി ശംഭുലാലിന്റെ കുടുബത്തിന് പണമെത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയത്. ഇത്തരത്തിൽ നിക്ഷേപിച്ച 3 ലക്ഷം രൂപ അടങ്ങിയ ബാഹ്ക് അക്കൗണ്ട് മരവിപ്പിച്ചതായും പണം നിക്ഷേപിച്ചവർക്ക് ശംഭുലാലുമായുല്ല ബന്ധം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

രാജസ്ഥാനിൽനിന്നുമാത്രമല്ല സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും ധനസഹായം നൽകിയതായി അന്വേഷണത്തിൽ വ്യക്തമാണ്. ഇന്റർനെറ്റ് ബാങ്കിങ് വഴിയും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ശംഭുലാലിന്റെ കുടുംബത്തിന് ധനസഹായം നൽകിയതായി കാണിച്ചുകൊണ്ടുള്ള രസീത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ഇയാളുടെ കുടുംബത്തെ സഹായിക്കാനായി സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരണം നടക്കുന്നുവെന്നും ഇതിനെ തുടർന്നാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർ പ്രതിയുമായി നേരിട്ട് ബന്ധമുള്ളവരാണോ എന്ന കാര്യം അന്വേഷിക്കുമെന്നും ഉദയ്പൂർ റേഞ്ച് ഐ.ജി അനന്ത് ശ്രീവാസ്തവ പറഞ്ഞു.

പണം നിക്ഷേപിച്ചതിന്റെ റസീപ്റ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച രണ്ട് വ്യവസായികൾ അറസ്റ്റിലായിട്ടുണ്ട്. ശംഭുലാലിന്റെ കുടുംബത്തിന് പണം നൽകണമെന്ന് ആഹ്യാനം ചെയ്തുള്ള സന്ദേശം പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഡിസംബർ 6നാണ് രാജ്‌സമന്തിൽ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ ശംഭുലാൽ മഴു ഉപയോഗിച്ച് ആക്രമിച്ച ശേഷം ജീവനോടെ കത്തിച്ചത്. സഹോദരി പുത്രനെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ മൊബൈലിലിൽ പകർത്തി സാമൂഹ്യമാധ്യമങ്ങൽ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP