Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരവെ ആശുപത്രി സന്ദർശനവുമായി രാജസ്ഥാൻ ആരോഗ്യമന്ത്രി; കേസ് എടുക്കണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാജസ്ഥാൻ ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളിൽ പരിശോധന നടത്തി. രാജസ്ഥാൻ ആരോഗ്യമന്ത്രി രഘുശർമയാണ് ചികിത്സയിലിരിക്കെ ആശുപത്രികളിൽ പരിശോധന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് രഘു ശർമയെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സർവീസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മന്ത്രി ആശുപത്രിയിലെ വിവിധ വാർഡുകൾ സന്ദർശിക്കുകയായിരുന്നു. വാർഡുകളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും നിലവിൽ ലഭിക്കുന്ന ചികിത്സയെക്കുറിച്ചും ഇദ്ദേഹം ചോദിച്ചറിയുകയും ചെയ്തു

അതേസമയം, മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP