Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൾക്കൂട്ട കൊലപാതകം തടയുന്നതിനുള്ള ബിൽ പാസാക്കി രാജസ്ഥാൻ നിയമസഭ; ജാമ്യമില്ലാ കുറ്റത്തിലെ പ്രതികൾക്ക് ലഭിക്കുക ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; ഇര മരിച്ചിട്ടില്ലെങ്കിൽ പ്രതികൾക്ക് ലഭിക്കുക പത്ത് വർഷം തടവും 25000രൂപ പിഴയും; നിയമ നടപടികൾ തടസ്സപ്പെടുത്തുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർ അകത്ത് കിടക്കുക അഞ്ച് വർഷം

ആൾക്കൂട്ട കൊലപാതകം തടയുന്നതിനുള്ള ബിൽ പാസാക്കി രാജസ്ഥാൻ നിയമസഭ; ജാമ്യമില്ലാ കുറ്റത്തിലെ പ്രതികൾക്ക് ലഭിക്കുക ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; ഇര മരിച്ചിട്ടില്ലെങ്കിൽ പ്രതികൾക്ക് ലഭിക്കുക പത്ത് വർഷം തടവും 25000രൂപ പിഴയും; നിയമ നടപടികൾ തടസ്സപ്പെടുത്തുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർ അകത്ത് കിടക്കുക അഞ്ച് വർഷം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ആൾക്കൂട്ട കൊലപാതകം തടയുന്നതിനുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. നിയമ മന്ത്രി ശാന്തി ധരിവാൾ നിയമസഭയിൽ അവതരിപ്പിച്ച ബിൽ ചർച്ചക്ക് ശേഷം സഭ പാസാക്കി. ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോൺഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. ബിൽ അനുസരിച്ച് ദുരഭിമാനത്തിന്റെ പേരിൽ ഇതരജാതി, ഇതര സമുദായ, ഇതരമത വിവാഹങ്ങൾ എന്നിവയ്ക്കെതിരെ സമ്മർദ്ദം ചെലുത്തുന്നത് കുറ്റകരമാണ്. ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമത്തിൽ പറയുന്നത്. ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്.

പുതിയ നിയമപ്രകാരം ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായവർക്ക് ജീവപര്യന്തം തടവും ഒന്നുമുതൽ അഞ്ച് ലക്ഷം വരെ പിഴയും ഒടുക്കണം. ആൾക്കൂട്ട ആക്രമണത്തിൽ ഇരക്ക് പരിക്കേറ്റെങ്കിൽ പ്രതികൾക്ക് 10 വർഷം തടവും 25000 രൂപ പിഴയും ഒടുക്കണം. നിയമ നടപടികൾ തടസ്സപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ അഞ്ച് വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.

ആൾക്കൂട്ട ആക്രമണം തടയാൻ സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് നിയമനിർമ്മാണം. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. നേരത്തെ ആൾക്കൂട്ട ആക്രമണങ്ങൾ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന വിധത്തിൽ നിയമം കൈയിലെടുക്കുന്ന നടപടി ഉൽക്കണ്ഠ ഉളവാക്കുന്നു എന്നു പറഞ്ഞ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP