Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ധന വില വർധിച്ചിരിക്കുന്ന ഘട്ടത്തിൽ മന്ത്രി ജനങ്ങൾക്കായി ഉപദേശിച്ച 'തന്ത്രം' ബിജെപിക്ക് തിരിച്ചടിയായി; ചെലവ് വെട്ടിച്ചുരുക്കിയാൽ ഇന്ധന വിലയിലെ പ്രതിസന്ധി നേരിടാമെന്ന് രാജസ്ഥാൻ മന്ത്രി രാജ്കുമാർ റിൻവ; ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും ചെലവുകൾ കുറയ്ക്കണമെന്ന് ജനങ്ങൾ മനസിലാക്കുന്നില്ലെന്നും മന്ത്രി

ഇന്ധന വില വർധിച്ചിരിക്കുന്ന ഘട്ടത്തിൽ മന്ത്രി ജനങ്ങൾക്കായി ഉപദേശിച്ച 'തന്ത്രം' ബിജെപിക്ക് തിരിച്ചടിയായി; ചെലവ് വെട്ടിച്ചുരുക്കിയാൽ ഇന്ധന വിലയിലെ പ്രതിസന്ധി നേരിടാമെന്ന് രാജസ്ഥാൻ മന്ത്രി രാജ്കുമാർ റിൻവ; ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും ചെലവുകൾ കുറയ്ക്കണമെന്ന് ജനങ്ങൾ മനസിലാക്കുന്നില്ലെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: പ്രതിദിനം ഇന്ധന വില വർധിച്ച് വരുന്നതിനാൽ രാജ്യത്ത് മോദി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അതിനിടയിൽ ഇന്ധന വില നേരിടാനായി മന്ത്രി ജനങ്ങൾക്ക് നൽകിയ പുതിയ ഉപദേശം ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. രാജസ്ഥാൻ മന്ത്രിയായ രാജ്കുമാർ റിൻവയാണ് ജനങ്ങൾക്ക് പുത്തൻ തന്ത്രം നിർദ്ദേശിച്ചത്.

ജനങ്ങളോട് മറ്റ് ചെലവുകൾ വെട്ടിച്ചുരുക്കാനും അതുവഴി ഇന്ധന വില വർധനയിൽ നിന്നും മോചനം നേടാമെന്നുമാണ് മന്ത്രി ജനങ്ങൾക്ക് ഉപദേശം നൽകിയത്.പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമത്തിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തീർത്ഥാടനകേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാർ റിൻവയാണ് ഇന്ധനവിലയെ നേരിടാൻ ഇത്തരമൊരു മാർഗനിർദേശവുമായി രംഗത്തെത്തിയത്.

ഇന്ധനവില ബന്ധപ്പെട്ടിരിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായാണ്. ക്രൂഡ് ഓയിലിന് വില കൂടുതലാണെന്നും അതിനാൽ തന്നെ തങ്ങളുടെ മറ്റു ചെലവ് കുറയ്ക്കണമെന്നും ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബന്ദിനിടയിലും ഇന്ധന വിലയിൽ വർധന

ഇന്ധന വില വർധനവിനെതിരെ ഭാരത് ബന്ദ് നടക്കുന്നതിനിടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്.

കൊച്ചിയിൽ പെട്രോളിന് 82.72ഉം ഡീസലിന് 76.73ഉം കോഴിക്കോട് പെട്രോളിന് 82.97ഉം ഡീസലിന് 77ഉം രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് ഉയർന്നത്.

അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാതിരുന്നതും ഇന്ധന വിലക്ക് വഴിവെച്ചെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയും വർധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP