Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ഭീഷണിയുമായി ബിജെപി; ഷോ നടത്തിയാൽ പാഠംപഠിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; സ്റ്റാൻഡ് അപ്പ് കൊമേഡിയൻ  മുനവർ ഫാറൂഖിക്ക് ഭീഷണിയുമായി ബിജെപി; ഷോ നടത്തിയാൽ പാഠംപഠിപ്പിക്കുമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി നിർത്തിവെക്കണമെന്ന് ബിജെപിയുടെ ഭീഷണി.ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് താരത്തിനെതിരെ ബിജെപി രംഗത്തുള്ളത്. ബിജെപി എംഎ‍ൽഎ രാജ സിങ്ങാണ് വീണ്ടും ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. നഗരത്തിൽ ഷോ നടത്തിയാൽ ഹാസ്യനടനെ പാഠം പഠിപ്പിക്കുമെന്നും എംഎ‍ൽഎ വിഡിയോയിൽ പറഞ്ഞു.

ബിജെപി നേതാക്കളുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ നഗരത്തിൽ നടത്താനിരുന്ന പരിപാടി മുനവർ ഫാറൂഖി റദ്ദാക്കിയിരുന്നു.ബുധനാഴ്ച രാത്രി തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഓഗസ്റ്റ് 20ന് ഹൈദരാബാദിൽ നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ മുനവർ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് ബിജെപി നേതാക്കളുടെ ഭീഷണി. കഴിഞ്ഞവർഷം മുംബൈയിൽ മുനവർ ഫാറൂഖിയുടെയും കുനാൽ കംറയുടെയും പരിപാടികൾ ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

പിന്നാലെ ഇരുവർക്കും പിന്തുണ അറിയിച്ച് ടി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലുങ്കാന മന്ത്രിയുമായ കെ.ടി. രാമറാവു മുന്നോട്ടുവന്നു. ഇരുവരെയും പരിപാടി അവതരിപ്പിക്കാനായി ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുവരും നഗരത്തിൽ പരിപാടി നിശ്ചയിച്ചെങ്കിലും ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന് പിന്നീട് റദ്ദാക്കി. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പരിപാടി റദ്ദാക്കുന്നതെന്നാണ് അന്ന് അധികൃതർ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP