Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നൽകേണ്ടിവന്നു; എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു; 15 വർഷം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു; ഞാൻ ഇന്ന് കുറ്റവിമുക്തനാണ്; ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു; മന്മോഹൻ സിംഗിന് കത്തെഴുതി മുൻ ടെലികോം മന്ത്രി രാജ

2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നൽകേണ്ടിവന്നു; എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു; 15 വർഷം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു; ഞാൻ ഇന്ന് കുറ്റവിമുക്തനാണ്; ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു; മന്മോഹൻ സിംഗിന് കത്തെഴുതി മുൻ ടെലികോം മന്ത്രി രാജ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് മുൻ ടെലികോം മന്ത്രി എ രാജയുടെ കത്ത്. 2 ജി അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിലാണ് കത്ത്. താങ്കൾക്ക് എന്നെ പിന്തുണയ്ക്കാൻ കഴിയാതിരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്ന് രാജ കത്തിൽ വിശദീകരിക്കുന്നു.

2 ജി കേസുമായി ബന്ധപ്പെട്ട സത്യം പുറത്തുവന്ന സാഹചര്യത്തിൽ ഇതുവരെ താങ്കൾക്ക് നൽകാൻ കഴിയാതിരുന്ന പിന്തുണ ഇനിയെങ്കിലും എനിക്ക് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണം ഉയർന്നപ്പോൾ രാജയെ പ്രധാനമന്ത്രി പൂർണ്ണമായും പിന്തുണച്ചില്ല. രാജയുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാൽ രാജയെ കുറ്റവിമുക്തനാക്കിയപ്പോൾ കോൺഗ്രസ് ആഘോഷമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കത്ത്.

'ഞാൻ ഇന്ന് കുറ്റവിമുക്തനാണ്. ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു. 2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നൽകേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു. 15 വർഷം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു. കേസിന്റെ വിചാരണയ്ക്കിടെ താങ്കൾക്ക് വ്യക്തിപരമായ വിഷമം അനുഭവിക്കേണ്ടിവന്നുവെന്ന് കരുതുന്നില്ല' രാജ കത്തിൽ പറയുന്നു.

യു.പി.എ സർക്കാരിനെ പിടിച്ചുലച്ച കേസായിരുന്നു 2 ജി അഴിമതിക്കേസ്. കേസിൽ പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി സെയ്നി ഡി.എം.കെ നേതാവ് എ രാജ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനു പിന്നാലെ 2017 ഡിസംബർ 26 നാണ് മന്മോഹൻ സിങ്ങിനുള്ള കത്ത് എ രാജ എഴുതിയത്. രാജ കുറ്റവിമുക്തനാക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും താങ്കൾക്ക് പുതുവത്സരാശംസ നേരുന്നുവെന്നും രാജയ്ക്കെഴുതിയ മറുപടിക്കത്തിൽ മന്മോഹൻസിങ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP