Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളിങ് ഓഫിസറെ ആക്രമിച്ച കേസിൽ രാജ് ബബ്ബറിന് രണ്ട് വർഷം തടവ്; കോടതി വിധി 1996ലെ തെരഞ്ഞെടുപ്പിലെ സംഭവത്തിൽ

പോളിങ് ഓഫിസറെ ആക്രമിച്ച കേസിൽ രാജ് ബബ്ബറിന് രണ്ട് വർഷം തടവ്; കോടതി വിധി 1996ലെ തെരഞ്ഞെടുപ്പിലെ സംഭവത്തിൽ

സ്വന്തം ലേഖകൻ

ലഖ്നൗ: പോളിങ് ഓഫിസറെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് ലഖ്നൗ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ മുറിവേൽപ്പിച്ചതിനും മറ്റ് മൂന്ന് കുറ്റകൃത്യങ്ങൾക്കുമാണ് ശിക്ഷ. 8,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

1996ലെ തെരഞ്ഞെടുപ്പിനിടെയാണ് രാജ് ബബ്ബറിനെതിരെ ശ്രീകൃഷ്ണ സിങ് റാണ എന്ന പോളിങ് ഓഫിസർ വസീർഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രാജ് ബബ്ബർ അനുയായികൾക്കൊപ്പമെത്തി കൈയേറ്റം ചെയ്യുകയും പോളിങ് തടസ്സപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. അന്ന് സമാജ്വാദി പാർട്ടിയിൽ നിന്നാണ് രാജ് ബബ്ബർ മത്സരിച്ചത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP