Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം വർധിപ്പിച്ച് റെയിൽവേ ബോർഡ്; അപകടത്തിൽ മരണം സംഭവിച്ചാൽ ധനസഹായം 5 ലക്ഷം രൂപയായി ഉയർത്തി

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം വർധിപ്പിച്ച് റെയിൽവേ ബോർഡ്; അപകടത്തിൽ മരണം സംഭവിച്ചാൽ ധനസഹായം 5 ലക്ഷം രൂപയായി ഉയർത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്രെയിൻ അപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ധനസഹായം പരിഷ്‌കരിച്ച് റെയിൽവേ ബോർഡ്. ഗുരുതരവും നിസാരവുമായ പരിക്കുകൾ ഏൽക്കുന്ന ആളുകൾക്കുള്ള ധനസഹായത്തിൽ പത്തിരട്ടിയോളം വർധനവാണ് വരുത്തിയിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ ലഭിക്കുന്ന ധനസഹായം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും വർധിപ്പിച്ചു.

നിസാര പരിക്കുകളുള്ള വ്യക്തികൾക്ക്, മുൻകാലങ്ങളിൽ ലഭിച്ചിരുന്ന 5,000 രൂപ ധനസഹായത്തിൽ നിന്ന് 50,000 രൂപയായി ഉയർത്തി. 2012ലും 2013ലും ധനസഹായം അവസാനമായി ക്രമീകരിച്ചതിന് ശേഷമാണ് ഈ പുതിയ മാറ്റം വരുന്നത്.

'ട്രെയിൻ അപകടങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് നൽകേണ്ട ദുരിതാശ്വാസ സഹായ തുക പരിഷ്‌കരിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്...' സെപ്റ്റംബർ 18ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പുതുക്കിയ ധനസഹായം റെയിൽവേയ്ക്ക് ബാധ്യതയുള്ള ലെവൽ ക്രോസിങ് ഗേറ്റുകളിൽ അപകടത്തിൽപ്പെടുന്ന യാത്രക്കാർക്കും ബാധകമായിരിക്കും.

അപകടങ്ങൾ കാരണം ഒരു ട്രെയിൻ യാത്രക്കാരന് 30 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ, ഓരോ 10 ദിവസത്തിലൊരിക്കലോ ഡിസ്ചാർജ് ചെയ്യുമ്പോഴോ പ്രതിദിനം 3,000 രൂപ അധികമായി നൽകും. ആളില്ലാ ലെവൽ ക്രോസിംഗുകളിൽ അപകടങ്ങളിൽ പെടുന്നവർ, അതിക്രമിച്ചു കടക്കുന്നവർ അല്ലെങ്കിൽ ഓവർഹെഡ് ഉപകരണങ്ങൾ (OHE) വഴി വൈദ്യുതാഘാതമേറ്റ വ്യക്തികൾ എന്നിവർക്ക് ദുരിതാശ്വാസ തുക ലഭിക്കില്ല.

പുതുക്കിയ ധനസഹായം 1989-ലെ റെയിൽവേ നിയമത്തിന്റെ ഭാഗമാണ്, ഇത് ട്രെയിൻ സംബന്ധമായ അപകടങ്ങളിൽപെടുന്ന യാത്രക്കാരുടെ പരിക്കുകൾക്കോ, മരണത്തിനോ നൽകേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP