Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശി മഹാകാൽ എക്സ്പ്രസിലെ ശിവക്ഷേത്രം താത്കാലികം മാത്രം; വിവാദമായതോടെ വിശദീകരണവുമായി റെയിൽവേ അധികൃതർ; പൂജാമുറി സ്ഥാപിച്ചത് ട്രെയിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടെന്നും റെയിൽവേയുടെ വിശദീകരണം; സംഭവം വിവാദമായത് ഒവൈസി പ്രതികരണവുമായി രംഗത്തെത്തിയതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വാരാണസി -ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിൽ ഒരു സീറ്റ് ചെറിയ ശിവ ക്ഷേത്രമാക്കിയതിൽ വിശദീകരണവുമായി ഐർസിടിസി. ബർത്തിൽ ശിവന്റെ ചിത്രം സ്ഥാപിച്ചത് സ്ഥിരം ആയിട്ടല്ലെന്ന് റെയിൽവെ പറയുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിനിലെ ജോലിക്കാർ പൂജയ്ക്കായി താൽക്കാലികമായാണ് ചിത്രങ്ങൾ പുനഃസ്ഥാപിച്ചതെന്നുമാണ് വിശദീകരണം.

ട്രെയിനിൽ മിനി ശിവക്ഷേത്രം ഉണ്ടാക്കിയത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവെ രംഗത്തെത്തിയത്. ഇന്നലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ട്രെയിനിലെ ബി 5 കോച്ചിലെ 64ാം നമ്പർ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് പിന്നീടു വാർത്താ ഏജൻസിയായ എഎൻഐയാണു റിപ്പോർട്ട് ചെയ്തത്.

എല്ലാ ദിവസവും ട്രെയിനിൽ ആരാധനയ്ക്കായി ഒരു സീറ്റ് റിസർവ് ചെയ്യുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. ആദ്യ ട്രിപ്പിൽ സൈഡ് ലോവർ ബെർത്താണു പ്രാർത്ഥനയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ശിവ ഭഗവാന്റെ ചിത്രങ്ങൾ സീറ്റിൽ വച്ചിട്ടുണ്ട്.മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു പോലും കൺഫേം ടിക്കറ്റുകൾ ലഭിക്കാത്ത രാജ്യത്തെ റെയിൽവേ സംവിധാനത്തിൽ ഒരു സീറ്റ് പ്രാർത്ഥനയ്ക്കു മാറ്റി വയ്ക്കുന്നതിലെ ഔചിത്യമില്ലായ്മ സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഇൻഡോറിനു സമീപമുള്ള ഓംകാരേശ്വർ, ഉജ്ജയിനിലുള്ള മഹാകാലേശ്വർ, വാരാണസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിന്റെ യാത്ര. ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ ഫെബ്രുവരി 20 മുതൽ സർവീസ് ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP