Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐആർസിറ്റിസി വെബ്‌സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്‌സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രി

ഐആർസിറ്റിസി വെബ്‌സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്‌സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്‌സൈറ്റ് എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. യാത്രക്കാർക്ക് സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഐആർസിറ്റിസിയുടെ ഇ-ടിക്കറ്റിങ് വെബ്‌സൈറ്റിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഇ-ടിക്കറ്റിങ് സമ്പ്രദായത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.

യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും വെബ്‌സൈറ്റിൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയാണ് ഐആർസിറ്റിസി വെബ്‌സൈറ്റ് എന്നും അത് സൗഹൃദപരവും സൗകര്യപ്രദവും ആയിരിക്കണം എന്നും മന്ത്രി പറഞ്ഞു. വെബ്‌സൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന്, റെയിൽവേ ബോർഡ്, സിആർഐഎസ്, ഐആർസിടിസി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP