Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ; നിലവിൽ വരിക കിലോമീറ്ററിന് അഞ്ച് മുതൽ 40 പൈസയുടെ വരെ വർധനവ്

യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ; നിലവിൽ വരിക കിലോമീറ്ററിന് അഞ്ച് മുതൽ 40 പൈസയുടെ വരെ വർധനവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇരുട്ടടിയായി യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ. നിരക്ക് വർധനവിന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു. ഈ മാസം തന്നെ വർധനവ് നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ. എസി കാറ്റഗറിയിലും അൺ റിസർവ്ഡ് കാറ്റഗറിയിലും സീസൺ ടിക്കറ്റുകളിലും വരെ വർധനവുണ്ടാകുമെന്ന് യുണെറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധനവ് വരുത്താനാണ് നീക്കം.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇത് മറികടക്കാനാണ് പുതിയ നീക്കം. ചരക്ക് നീക്കത്തിൽ നിന്നും ഇന്ത്യൻ റെയിൽവേയുടെ വരുമാനം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചാ നിരക്കിന് പുറമെ, യാത്രാ നിരക്കിൽ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നെങ്കിലും കിട്ടിയത് 99,223 കോടി മാത്രമായിരുന്നു.

റെയിൽവേയുടെ മൊത്തം ചെലവുകൾ 1.01 ലക്ഷം കോടി രൂപയായി ഉയർന്നു. 97,265 കോടി രൂപ ലക്ഷ്യം വെച്ച സ്ഥാനത്തായിരുന്നു ഇത്. ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിന്റെ 95 ശതമാനവും പാസഞ്ചർ സേവനത്തിലും കോച്ചിങ് സർവ്വീസിലെ നഷ്ടങ്ങളും നികത്താനാണ് ഉപയോഗിക്കുന്നതെന്ന് റെയിൽവെ ബോർഡ് വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP