Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രത്യേക റെയിൽവെ ബജറ്റ് ഇനി ചരിത്രത്തിന്റെ ഭാഗം; പൊതു ബജറ്റിൽ ലയിപ്പിക്കണമെന്ന ശുപാർശയ്ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബജറ്റ് തീയതി മുൻകൂട്ടി തീരുമാനിക്കുന്നതിനും തത്വത്തിൽ അംഗീകാരം

പ്രത്യേക റെയിൽവെ ബജറ്റ് ഇനി ചരിത്രത്തിന്റെ ഭാഗം; പൊതു ബജറ്റിൽ ലയിപ്പിക്കണമെന്ന ശുപാർശയ്ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബജറ്റ് തീയതി മുൻകൂട്ടി തീരുമാനിക്കുന്നതിനും തത്വത്തിൽ അംഗീകാരം

ന്യൂഡൽഹി: റെയിൽവെ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന രീതിക്ക് അവസാനമായി. പൊതുബജറ്റിനൊപ്പം റെയിൽ ബജറ്റും ലയിപ്പിക്കണമെന്ന ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

92 വർഷത്തെ സമ്പ്രദായത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ബജറ്റ് തീയതി മുൻകൂട്ടി തീരുമാനിക്കുന്നതിനും കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.

ബ്രിട്ടീഷ് ഭരണ കാലത്ത് ആരംഭിച്ച രീതി മാറ്റണമെന്ന് നിതി ആയോഗ് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. റെയിൽവെ മന്ത്രി സുരേഷ് പ്രഭുവും ഇതിനോട് യോജിച്ചു. ഇതു പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം.

മാർച്ച് 31നകം മുഴുവൻ ധനകാര്യ പ്രവർത്തനങ്ങളും പൂർത്തിയാക്കും. സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്തായിരിക്കും ബജറ്റ് അവതരണ ദിവസം തീരുമാനിക്കുകയെന്നും ജയ്റ്റ്ലി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം മുതൽ റെയിൽവെ ബജറ്റ് പ്രത്യേകം അവതരിപ്പിക്കേണ്ടെന്നും ഇത് പൊതു ബജറ്റിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചാൽ മതിയെന്നുമാണ് റെയിൽവെ മന്ത്രിയുടെ നിലപാട്. ഇത് അംഗീകരിച്ച ധനകാര്യ മന്ത്രാലയം ഇരു ബജറ്റുകളും ലയിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.

ധനകാര്യ മന്ത്രാലയത്തിലെയും റെയിൽവെ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സമിതി. റെയിൽവെ ബജറ്റിനെ പൊതുബജറ്റിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് കത്തയച്ചിരുന്നെന്നും റെയിൽവെയുടെയും രാജ്യത്തിന്റെയും താൽപര്യം അതാണെന്നും സുരേഷ് പ്രഭു വ്യക്തമാക്കിയിരുന്നു.

ഇരു ബജറ്റുകളും ലയിപ്പിച്ചാൽ ഓരോ വർഷവും പൊതു ബജറ്റിലേക്ക് വകയിരുത്തേണ്ട തുക റെയിൽവേയ്ക്ക് നൽകേണ്ടിവരില്ല. മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായാണ് 92 വർഷമായി ഇന്ത്യ അനുവർത്തിക്കുന്ന പ്രത്യേക റെയിൽവെ ബജറ്റ് സമ്പ്രദായം നിർത്തലാക്കുന്നതെന്ന് റെയിൽവെയിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP