Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതം 23 ശതമാനം വെട്ടിക്കുറച്ചു; ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിക്കും 40 ശതമാനത്തിന്റെ കുറവ്; കിട്ടിയത് കൂടുതലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്

കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതം 23 ശതമാനം വെട്ടിക്കുറച്ചു; ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിക്കും 40 ശതമാനത്തിന്റെ കുറവ്; കിട്ടിയത് കൂടുതലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് റെയിൽവേ വിഹിതം വാരിക്കോരി കൊടുത്ത കേന്ദ്രസർക്കാർ കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതം 23 ശതമാനം വെട്ടിക്കുറച്ചു. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്നും 40 ശതമാനം കുറവ് വരുത്തിയപ്പോൾ തൃണമൂൽ ഭരിക്കുന്ന പശ്ചിമ ബംഗാളിന് 14 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനും ഛത്തിസ്ഗഢിനും രാജസ്ഥാനുമുള്ള വിഹിതത്തിൽ 906 ശതമാനം വരെ വർധനവാണ് ബജറ്റിലുള്ളത്. ബിജെപി ഭരണമുള്ള ഗുജറാത്തിനും മഹാരാഷ്ട്രക്കും 400 ശതമാനം വരെ വർധനയുണ്ട്.

നിർദിഷ്ട ശബരിമല പാതയിൽ കുമളി -ശബരിമല റൂട്ടിൽ 106 കി.മീ. പുതിയ പാതക്കുള്ള സർവേക്ക് 29.15 ലക്ഷം രൂപ നീക്കിവെച്ച കേന്ദ്ര സർക്കാർ തമിഴ്‌നാടിന് പ്രയോജനം ലഭിക്കുന്ന ശബരിമല -ദിണ്ഡിഗൽ റൂട്ടിൽ 201 കിലോമീറ്റർ ദൂരത്തിൽ പുതിയ പാതക്കുള്ള സർവേക്ക് 9.09 ലക്ഷം രൂപയും നീക്കിവെച്ചു.

കഴിഞ്ഞ വർഷം ഒരു കോടി പ്രഖ്യാപിച്ച തിരുനാവായ ഗുരുവായൂർ പാതക്ക് ഇത്തവണ 10 കോടി രൂപ ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി നിർദ്ദേശം വെട്ടിമാറ്റാതിരിക്കാൻ ആയിരം രൂപയും അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP