Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അതിവേഗ പ്രീ പെയ്ഡ് ഇന്റർനെറ്റ് സേവനവുമായി റെയിൽടെൽ; ആദ്യഘട്ടത്തിൽ ലഭ്യമാകുക 4000 റെയിൽവെ സ്റ്റേഷനുകളിൽ

അതിവേഗ പ്രീ പെയ്ഡ് ഇന്റർനെറ്റ് സേവനവുമായി റെയിൽടെൽ; ആദ്യഘട്ടത്തിൽ ലഭ്യമാകുക 4000 റെയിൽവെ സ്റ്റേഷനുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റെയിൽവെ സ്‌റ്റേഷനുകളിൽ അതിവേഗ പ്രീ പെയ്ഡ് ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്. സ്മാർട്ട്‌ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.

ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്.

നിരക്ക്:
ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി - 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP