Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോയമ്പത്തൂരിലെ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; 40 സ്ഥലങ്ങളിൽ തിരച്ചിൽ പുരോഗമിക്കുന്നു

കോയമ്പത്തൂരിലെ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; 40 സ്ഥലങ്ങളിൽ തിരച്ചിൽ പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ശ്രീ ആനന്ദാസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി വൃത്തങ്ങൾ അറിയിച്ചു. വടവള്ളി, ഗാന്ധിപുരം, ലക്ഷ്മി മിൽ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ 40ഓളം ഇടങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. റെയ്ഡിന് പിന്നിലെ കാരണവും മറ്റ് വിശദാംശങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

രത്‌ന ശ്രീ ആനന്ദാസ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2006 ജൂണിൽ ആണ് സ്ഥാപിച്ചതെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്ഥാപനം 2021 മാർച്ച് 31 (202021 സാമ്പത്തിക വർഷം) വരെ വാർഷിക റിട്ടേണുകളും സാമ്പത്തിക ഇടപാടുകളും ഫയൽ ചെയ്തിട്ടുണ്ട്.

കോർപ്പറേറ്റ് കാര്യ മന്ത്രാലയ(എംസിഎ) വിവരങ്ങൾ പ്രകാരം ഇതിന് 5 കോടി രൂപയുടെ അംഗീകൃത മൂലധനവും 4.36 കോടി രൂപ പെയ്ഡ് അപ്പ് ക്യാപിറ്റലുമുണ്ട്. മണികണ്ഠൻ പുരുഷോത്തമൻ, വെങ്കിടേഷ് കൃഷ്ണൻ, നാരായണ റാം അശോക് റാം എന്നിവരും മറ്റ് 2 പേരുമാണ് ഡയറക്ടർമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP