Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി എന്നെ അധിക്ഷേപിക്കുമ്പോൾ തോന്നുന്നത് അദ്ദേഹത്തെ കെട്ടിപിടിക്കാൻ; മോദിയോട് വെറുപ്പില്ല, എന്നാൽ പ്രധാനമന്ത്രിയാകാതിരിക്കാൻ പോരാടുമെന്ന് രാഹുൽ ഗാന്ധി

മോദി എന്നെ അധിക്ഷേപിക്കുമ്പോൾ തോന്നുന്നത് അദ്ദേഹത്തെ കെട്ടിപിടിക്കാൻ; മോദിയോട് വെറുപ്പില്ല, എന്നാൽ പ്രധാനമന്ത്രിയാകാതിരിക്കാൻ പോരാടുമെന്ന് രാഹുൽ ഗാന്ധി

ഭുവനേശ്വർ: പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയും എന്നെ അധിക്ഷേപിച്ചാലും എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്കെതിരെ താൻ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയത്. ഞങ്ങളിരുവരും തമ്മിൽ എതിരഭിപ്രായങ്ങളുണ്ട്. അഭിപ്രായം തുറന്നുപറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാൽ ഒരു തവണകൂടി മോദി പ്രധാനമന്ത്രിയാകാതിരിക്കാൻ താൻ പോരാടുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

'മോദി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ കെട്ടിപിടിക്കാനാണ് തോന്നുക. കോൺഗ്രസ് പാർട്ടിയെ തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ അദ്ദേഹത്തോട് ഞങ്ങൾക്ക് ശത്രുതയില്ല. അതാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. ഞങ്ങൾ ആളുകളെ വെറുക്കാറില്ല'- രാഹുൽ പറഞ്ഞു.

ജൂലൈയിൽ അവിശ്വാസ പ്രമേയത്തിന്മേൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുൽഗാന്ധി വിമർശനങ്ങൾക്ക് ശേഷം അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു. ആശ്ലേഷിച്ച ശേഷം തിരികെ സീറ്റിലെത്തിയ രാഹുൽ തൊട്ടടുത്ത സീറ്റിലിരുന്ന ജോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും വിവാദമായിരുന്നു.

രാഹുൽ ഗാന്ധിയുടെ ആലിംഗനം അനാവശ്യമായിരുന്നെന്ന് മോദി പറഞ്ഞിരുന്നു. ആംലിഗനം വിവാദമായതോടെ രാഹുലിനെതിരെ രൂക്ഷവിമർശനങ്ങളുമായി ബിജെപിയും രംഗത്തെത്തി. ബിജെപിയുടെയും ആർഎസ്എസിന്റെയും അധിക്ഷേപമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനങ്ങളെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP