Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിക്കാര്യം കേൾക്കുന്നതിനേക്കാൾ രാഹുലിന് ഇഷ്ടം പട്ടിയെ കളിപ്പിക്കാൻ; പ്രവർത്തനശൈലി മാറ്റാതെ കേരളത്തിലും ബംഗാളിലും ഇനി കോൺഗ്രസിന് തിരിച്ചുവരവുണ്ടാകില്ല; കോൺഗ്രസ് അദ്ധ്യക്ഷനെ പരിഹസിച്ച് ബിജെപി നേതാവ്

പാർട്ടിക്കാര്യം കേൾക്കുന്നതിനേക്കാൾ രാഹുലിന് ഇഷ്ടം പട്ടിയെ കളിപ്പിക്കാൻ; പ്രവർത്തനശൈലി മാറ്റാതെ കേരളത്തിലും ബംഗാളിലും ഇനി കോൺഗ്രസിന് തിരിച്ചുവരവുണ്ടാകില്ല; കോൺഗ്രസ് അദ്ധ്യക്ഷനെ പരിഹസിച്ച് ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിയെ ചരിത്രവിജയത്തിലേക്ക് നയിച്ച മൂവർസംഘത്തിലെ മുഖ്യ തന്ത്രജ്ഞനാണ് ഹിമന്ത് ബിസ്വ ശർമ. നേരത്തെ അസമിൽ കോൺഗ്രസിനെ തകർത്ത് ബിജെപി നടത്തിയ മുന്നേറ്റത്തിന് പിന്നിലും ഈ മുൻ കോൺഗ്രസ് നേതാവാണ്. 2015ലാണ് ഹിമന്ത് ബിജെപിയിൽ ചേർന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഗുരുതര പ്രതിസന്ധിയിലേക്ക് പോകുന്നതായി തിരിച്ചറിഞ്ഞ് താൻ രാഹുൽ ഗാന്ധിയെ പോയി കണ്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് പാർട്ടി കാര്യങ്ങൾ സംസാരിക്കുന്നതിലും താൽപ്പര്യം പട്ടിയെ കളിപ്പിക്കാനായിരുന്നെന്നും ഹിമന്ത് ആരോപിച്ചു.

താൻ രണ്ട് വർഷം മുൻപ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതാണ്. എന്നാൽ അതിനെന്ത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വളർത്തു നായ്ക്കളെ കളിപ്പിക്കലാണ് രാഹുലിന്റെ പതിവ് പരിപാടി. അദ്ദേഹത്തി. ഇപ്പോഴും പക്വത എത്തിയിട്ടില്ലെന്നും ഹിമന്ത് ആരോപിച്ചു. മോദി അധികാരത്തിൽ വന്നതിന് ശേഷം 2015ലാണ് ഹിമന്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്.

പാർട്ടി ഇങ്ങനെ മുന്നോട്ട് പോയാൽ 25 സീറ്റ് പോലും കിട്ടില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് ഹിമന്തിന്റെ അവകാശവാദം. രാഹുൽ ഗാന്ധി തന്റെ പ്രവർത്തന ശൈലി മാറ്റാതെ കേരളത്തിലും ബംഗാളിലും പിന്തള്ളപ്പെട്ട കോൺഗ്രസിന് തിരിച്ചു വരാനാകില്ലെന്നും ഹിമന്ത് പറഞ്ഞു. രാഹുൽ ഗാന്ധി വളരെ ധാർഷട്യമുള്ളയാളാണ്. അദ്ദേഹത്തെ കാണാൻ പോയാൽ ഇക്കാര്യം വ്യക്തമാകും. നോർത്ത് ഈസ്റ്റിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ രാഹുൽ ഗാന്ധിക്ക് കത്ത് എഴുതിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും ഹിമന്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP