Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടിൽ നിന്ന് പിന്നോട്ടില്ല; എന്തുവന്നാലും പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കും; പാക്കിസ്ഥാനി ഹിന്ദുവിനേക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്ലിമിനെന്ന് രാഹുൽ ഈശ്വർ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ. എന്തു വന്നാലും പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരായ നിലപാടിൽ ഉറച്ചു നിൽക്കും. പാക്കിസ്ഥാനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യൻ മുസ്ലീമിനാണെന്നും രാഹുൽ പറഞ്ഞു. സിഎഎയ്‌ക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുമ്‌ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്ന് രാഹുൽ ഈശ്വർ മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനി ഹിന്ദുക്കളെ സഹായിക്കുന്നത് നമ്മുടെ സഹോദരങ്ങളായ ഇന്ത്യൻ മുസ്ലിങ്ങളെ വേദനിപ്പിച്ച് കൊണ്ടാകരുത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP