Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും രാഹുൽ അമേഠിയിൽ നിന്ന് തന്നെ ജനവിധി തേടും; റായ്ബറേലിയിൽ സോണിയക്ക് പകരം പ്രിയങ്ക എത്തിയേക്കും; അമേഠിയിൽ രാഹുൽ മത്സരിക്കുക നാലാം തവണ; ശിവസേനയുമായി സഖ്യ സാധ്യതകൾ തള്ളി കോൺഗ്രസ്

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും രാഹുൽ അമേഠിയിൽ നിന്ന് തന്നെ ജനവിധി തേടും; റായ്ബറേലിയിൽ സോണിയക്ക് പകരം പ്രിയങ്ക എത്തിയേക്കും; അമേഠിയിൽ രാഹുൽ മത്സരിക്കുക നാലാം തവണ; ശിവസേനയുമായി സഖ്യ സാധ്യതകൾ തള്ളി കോൺഗ്രസ്

ഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുതന്നെ വീണ്ടും മത്സരിക്കും. എന്നാൽ, റായ്ബറേലിയിൽനിന്ന് സോണിയാഗാന്ധി വീണ്ടും മത്സരിക്കുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം. സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമോ എന്നകാര്യത്തിലും തീരുമാനമായിട്ടില്ല. അതിനിടെ, ശിവസേനയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.1,07,903 വോട്ടുകൾക്കാണ് 2014ൽ രാഹുൽ ഇവിടെ നിന്നും വിജയിച്ചത്.

അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ നാലാം തവണയാണ് രാഹുൽ ഗാന്ധി മത്സരിക്കാനൊരുങ്ങുന്നത്. 2004 ൽ ആയിരുന്നു രാഹുൽ ആദ്യമായി അമേഠിയിൽ നിന്ന് ജനവിധി തേടിയത്. നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായാണ് അമേഠി വിലയിരുത്തപ്പെടുന്നത്. രാഹുലിന്റെ കുടുംബത്തിൽ നിന്ന് ഇതുവരെ നാലുപേർ ഈ മണ്ഡലത്തിൽ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ നെഹ്‌റു കുടുംബാഗംങ്ങൾ.

അതേസമയം ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് സോണിയാ ഗാന്ധി തനിക്ക് പകരം മകൾ പ്രിയങ്കയെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് അഭ്യൂഹങ്ങൾ. അങ്ങനെയെങ്കിൽ കഴിഞ്ഞ കുറേ കാലങ്ങളായി പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും പരിഹാരമാവും. അതേസമയം രാഷ്ട്രീയമായ എതിർപ്പുകൾ കാരണമാണ് ശിവസേനയുമായുള്ള സഖ്യം കോൺഗ്രസ് തള്ളിയതെന്നാണ് റിപ്പോർട്ടുകൾ.മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP