Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യഥാർഥ രാജ്യസ്നേഹിയുടെ മകനായതിൽ താൻ അഭിമാനിക്കുന്നു; അച്ഛന്റെ ഓർമദിനത്തിൽ കുറിപ്പുമായി രാഹുൽ ഗാന്ധി; പുരോഗമനവാദിയും ദയാലുവുമായ പിതാവായിരുന്നു അദ്ദേഹമെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യഥാർഥ രാജ്യസ്നേഹിയുടെ മകനായതിൽ താൻ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. പിതാവും മുൻപ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 29-ാമത് ചരമ വാർഷികദിനത്തിൽ അദ്ദേഹത്തെ ഓർക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഒരു യഥാർഥ രാജ്യസ്നേഹിയുടെ മകനായതിൽ ഞാൻ അഭിമാനിക്കുകയാണ്. പുരോഗമനവാദിയും ദയാലുവുമായ പിതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ജീ, രാജ്യത്തെ വികസനത്തിന്റെ പാതയിലേക്കാണ് നയിച്ചത്. ദീർഘകാല വീക്ഷണത്തോടെ രാജ്യത്തിന്റെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇന്ന്, അദ്ദേഹത്തിന്റെ ചരമ വാർഷികദിനത്തിൽ, സ്നേഹത്തോടെയും ആദരവോടെയും അഭിവാദ്യം ചെയ്യുന്നു.- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഹിന്ദിയിലായിരുന്നു രാഹുൽഗാന്ധിയുടെ ട്വീറ്റ്.ഇന്ന് രാവിലെ രാജീവ് ഗാന്ധിയുടെ ഓർമകൾ പങ്കുവെച്ച് കോൺഗ്രസ് ട്വിറ്ററിലൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP