Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധി വിവാഹം കഴിക്കണം; ദളിത് പെൺകുട്ടിയെ ജീവിത പങ്കാളിയാക്കണം; ജാതീയത ഇല്ലാതാക്കാനുള്ള മഹാത്മ ഗാന്ധിയുടെ സ്വപ്നം നിറവേറ്റണമെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവലെ

രാഹുൽ ഗാന്ധി വിവാഹം കഴിക്കണം; ദളിത് പെൺകുട്ടിയെ ജീവിത പങ്കാളിയാക്കണം; ജാതീയത ഇല്ലാതാക്കാനുള്ള മഹാത്മ ഗാന്ധിയുടെ സ്വപ്നം നിറവേറ്റണമെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവലെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാഹുൽഗാന്ധി വിവാഹം കഴിച്ചെങ്കിൽ മാത്രമെ കുടുംബാസൂത്രണത്തിൽ കോൺഗ്രസ് കൊണ്ടുവന്ന നാം ഒന്ന് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം പ്രാവർത്തികമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഒരു ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കുകയും ജാതീയത ഇല്ലാതാക്കാനുള്ള മഹാതാമ ഗാന്ധിയുടെ സ്വപ്നം നിറവേറ്റുകയും വേണം. ഇത് യുവാക്കൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

'കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം ഉപയോഗിച്ചിരുന്നത്. ഈ മുദ്രാവാക്യം പ്രചരിപ്പിക്കാൻ രാഹുൽ ഗാന്ധി വിവാഹം കഴിക്കണം. ഒരു ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർഥ്യമാക്കണം. യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഇത് ഉപകരിക്കും', അതാവലെ പറഞ്ഞു.

ജാർഖണ്ഡ് മുക്തി മോർച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എൻഡിഎയിൽ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ഝാർഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വിവാഹം വീണ്ടും ചർച്ചയാക്കിയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. നേരത്തെയും രാഹുലിന്റെ വിവാഹത്തെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP