Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീററ്റ് സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞു; വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനായില്ല; 'ഞങ്ങളെ തടയാൻ ഏതെങ്കിലും ഉത്തരവ് കയ്യിലുണ്ടോ എന്ന ചോദ്യത്തിന് അവർ പ്രതികരിച്ചില്ലെന്നും മടക്കി അയച്ചെന്നും രാഹുൽ

മീററ്റ് സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞു; വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനായില്ല; 'ഞങ്ങളെ തടയാൻ ഏതെങ്കിലും ഉത്തരവ് കയ്യിലുണ്ടോ എന്ന ചോദ്യത്തിന് അവർ പ്രതികരിച്ചില്ലെന്നും മടക്കി അയച്ചെന്നും രാഹുൽ

സ്വന്തം ലേഖകൻ

ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിൽ എത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞുവെച്ച ശേഷം തിരിച്ചയച്ചു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുമാണ് പൊലീസ് തടഞഞു വെച്ച ശേഷം തിരിച്ചയച്ചത്. ഉത്തർപ്രദേശ് മീററ്റിൽ നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കാറിൽ പോകവെ, വഴിമധ്യേയാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞത്. തുടർന്ന് ഇരുവരും ഡൽഹിയിലേക്ക് മടങ്ങിപ്പോയി.

മീററ്റ് നഗരത്തിന് പുറത്താണ് ഇരുവരെയും പൊലീസ് തടഞ്ഞത്. 'ഞങ്ങളെ തടയാൻ ഏതെങ്കിലും ഉത്തരവ് കയ്യിലുണ്ടോ എന്ന ചോദ്യത്തിന് അവർ പ്രതികരിച്ചില്ല. എന്നാൽ അവർ ഞങ്ങളെ മടക്കി അയക്കുകയായിരുന്നു' - രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യതലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ മീററ്റ് ജില്ലയിലെ പാർത്താപൂർ മേഖലയിൽ വച്ചാണ് ഇരുവരെയും പൊലീസ് തടഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. മൂന്ന് പേർ മാത്രമേ ജില്ലയിൽ പ്രവേശിക്കുകയുള്ളുവെന്നും നിരോധനാജ്ഞ ലംഘിക്കില്ലെന്നും ഉറപ്പുനൽകി. എന്നിട്ടും പ്രാദേശിക പൊലീസ് ജില്ലയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളിൽ ഏറ്റവുമധികം രൂക്ഷമായ പ്രതിഷേധം നടന്നത് മീററ്റിലാണ്. നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. ഡിസംബർ 19ന് ഉത്തർപ്രദേശ് സംസ്ഥാനത്തൊട്ടാകെ നടന്ന പ്രക്ഷോഭത്തിൽ 19പേർക്കാണ് ജീവൻ നഷ്ടമായത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബിജ്നോറിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു. അവിടെ പ്രക്ഷോഭത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച പ്രിയങ്ക ഗാന്ധി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിപ്പോയത്. പ്രിയങ്കയുടെ വരവിനെ അന്ന് പൊലീസ് തടഞ്ഞിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP